വടക്കന്‍ സിറിയയില്‍ വിമതസംഘങ്ങള്‍ തമ്മില്‍ കനത്ത പോരാട്ടം
text_fieldsദമാസ്കസ്: സിറിയയിലെ വടക്കന്‍ പ്രദേശത്തെ രണ്ടു ഗ്രാമങ്ങള്‍ കുര്‍ദിഷ്-അറബ് സഖ്യം പിടിച്ചെടുത്തു. വടക്കന്‍ അലപ്പോയിലെ അസാസ് പ്രവിശ്യയിലെ ടാത്ത് മറാഷ്, തനാബ് ഗ്രാമങ്ങളാണ് സിറിയന്‍ ജനാധിപത്യ സേനയും കുര്‍ദിഷ് സേനയും ഉള്‍പ്പെടുന്ന സഖ്യം കീഴടക്കിയത്. അല്‍നുസ്റ ഫ്രണ്ട് ഉള്‍പ്പെടുന്ന തീവ്ര സംഘടനകളുമായുള്ള പോരാട്ടത്തില്‍ നിന്നാണ് സഖ്യം പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ് അറിയിച്ചു.
ഇരുപക്ഷത്തും കനത്ത ആള്‍നാശമുണ്ടായതായാണ് യു.കെ ആസ്ഥാനമായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമായും ഐ. എസ്.എല്ലിന്‍െറ ഭീഷണിയെ ചെറുക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടതാണ് ഡി.എഫ്.എസ്. കുര്‍ദുകളും അറബികളും സിറിയന്‍ സ്വദേശികളും ഇതില്‍ അംഗങ്ങളായുണ്ട്.
മറ്റൊരു സംഭവത്തില്‍ ഇസ്രായേല്‍ അധീന ഗോലാന്‍കുന്നുകള്‍ക്ക് സമീപത്തെ ക്യുനൈത്ര പ്രവിശ്യക്കു സമീപം വിമതര്‍ക്കു നേരെ സിറിയന്‍ സേന ശക്തമായ ആക്രമണം നടത്തി. ബുധനാഴ്ച രാവിലെയാണ് സിറിയന്‍ സേനയും അനുകൂല മിലീഷ്യകളും പ്രവിശ്യയില്‍ അക്രമണം ആരംഭിച്ചത്. സിറിയന്‍ ആഭ്യന്തര യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഡിസംബറില്‍ മാത്രം 1,329 സിവിലിയന്‍മാര്‍ ഉള്‍പ്പെടെ 4,600 ആളുകളാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.