വെസ്റ്റ്ബാങ്ക് തീവെപ്പ്: രണ്ട് ഇസ്രായേലികള്‍ക്കെതിരെ കുറ്റം ചുമത്തി
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീനി കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ഇസ്രായേല്‍ സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തി. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ തീവെപ്പിലാണ് പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടത്. അമീറാം ബെന്‍, യിനോന്‍ റുവൈനി എന്നിവര്‍ക്കെതിരെയാണ് ഇസ്രായേല്‍ കോടതി കുറ്റം ചുമത്തിയത്.
വിദ്വേഷക്കുറ്റം ചുമത്തിയാണ് അമീറാമിനെതിരെ കേസെടുത്തത്. കൊലപാതകത്തിന് സഹായിച്ചു എന്ന കുറ്റമാണ് റുവൈനിക്കെതിരെയുള്ളത്. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ശിക്ഷ വിധിച്ചത്. ഇസ്രായേല്‍ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ളെന്ന് സഅദിന്‍െറ സഹോദരന്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദമുയര്‍ന്നതിനെ തുടര്‍ന്നാണ് ഈ കേസില്‍ അന്വേഷണത്തിന് ഇസ്രായേല്‍ മുതിര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേല്‍ കേസന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്നും വാദമുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ്ബാങ്കിലെ ദൂമ ഗ്രാമത്തിലാണ് സംഭവം. തീവെപ്പില്‍ 18 മാസം പ്രായമുള്ള അലി ദെബാശിഷിനൊപ്പം മാതാവ് റഹമും പിതാവ് സഹദും കൊല്ലപ്പെട്ടു. അലിയുടെ നാലുവയസ്സുകാരന്‍ സഹോദരന്‍ അഹ്മദ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനു മുമ്പായിരുന്നു തീവെപ്പ്. ഇസ്രായേലിന്‍െറ ക്രൂരതക്കെതിരെ പ്രതിരോധസമരത്തിന് വെസ്റ്റ്ബാങ്ക് തീവെപ്പും ഫലസ്തീനികള്‍ക്ക് പ്രചോദനമായി.
2015ല്‍ ഇസ്രായേല്‍ വെടിവെപ്പില്‍ 179 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒക്ടോബറിനു ശേഷം 143 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഒൗദ്യോഗിക കണക്ക്. സംഘര്‍ഷം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.