ഒരു സിറിയന്‍ അഭയാര്‍ഥിയുടെ ന്യൂ ഇയര്‍ ആശംസ
text_fieldsബെയ്റൂത്ത്: ഫയ്സ അവനെ വിളിക്കുന്നത് അബുദീ എന്നാണ്. അബ്ദുല്ല അല്‍ കാജേ എന്നാണ് അവരുടെ ഇരട്ട സന്താനങ്ങളില്‍ ഒരാളുടെ പേര്. പുതുവത്സരദിനമായ ജനുവരി ഒന്നാം തീയതി അവന് പതിനാറ് വയസ്സ് പൂര്‍ത്തിയായി. അതിയായ നിശ്ചയദാര്‍ഢ്യവും എന്തും നേടാനുള്ള ആഗ്രഹവും അവന്‍െറ മനസ്സിനുണ്ടായിരുന്നു. അവന്‍ മോട്ടോര്‍ സൈക്കിളിനെ അതിയായി സ്നേഹിച്ചിരുന്നു. സഹോദരനായ അബ്ദുറഹ്മാനെയുമിരുത്തി തെരുവിലൂടെ അവന്‍ പായുമായിരുന്നു. ബൈക്കുകളെ അവര്‍ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടുതന്നെ മെക്കാനിക്സ് ആണ് അവര്‍ പഠന വിഷയമായി തെരഞ്ഞെടുത്തത്. വളരെ സന്തോഷവും സുഖകരവുമായിരുന്നു അവരുടെ ജീവിതം. മക്കളുടെ ജന്‍മദിനത്തിന് കുട്ടികള്‍ക്ക് ഇഷ്ടവിഭവമായ ഷിഷ് ബറാക് ഉണ്ടാക്കി കൊടുത്തതും അയല്‍ക്കാരെ സല്‍ക്കരിച്ചതുമെല്ലാം ചെറുപുഞ്ചിരിയോടെ ആ മാതവ് ഓര്‍ത്തെടുത്തു. 'എന്നാല്‍ സിറിയന്‍ യുദ്ധം എല്ലാം മാറ്റിമറിച്ചു കളഞ്ഞു. ഞങ്ങള്‍ ഖലാമോണിലായിരുന്നു താമസിച്ചിരുന്നത്. പക്ഷേ രണ്ടു ദിവസത്തെ തുടര്‍ച്ചയായുള്ള ബോംബ് വര്‍ഷത്തില്‍ ഞങ്ങളുടെ വീടുള്‍പ്പെടെ എല്ലാം തകര്‍ന്നടിഞ്ഞു. ഒടുവില്‍ എങ്ങനെയോ ഒരു ടാക്സിയില്‍ ലബനാനില്‍ എത്തിപ്പെട്ടു'- ഫയ്സ നോവേറിയ ഓര്‍മകള്‍ പങ്കുവെച്ചു. 28000 ഫലസ്തീനികള്‍ അധിവസിച്ചിരുന്ന ബെയ്റൂത്തിനടുത്തുള്ള ബുര്‍ജ് അല്‍ ബറാജ്നഹിലെ ക്യാമ്പിലായിരുന്നു പിന്നീട് അവരുടെ ജീവിതം. ഭക്ഷണത്തിനു പോലും വളരെയേറെ ബുദ്ധിമുട്ടിയിരുന്ന സന്ദര്‍ഭം. അതിനാല്‍ അബ്ദുല്ല ഒരു കൈവണ്ടിയുമായി പച്ചക്കറികള്‍ വില്‍ക്കുവാന്‍ ഇറങ്ങി. അവന്‍ കൊണ്ടു വരുന്ന ബാക്കി പച്ചക്കറികള്‍ കൊണ്ട് എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കിക്കൊടുക്കാനും കഴിഞ്ഞു.
അബ്ദുല്ലയുടെ മാതാവ് ഫയ്സയും സഹോദരന്‍ അബ്ദുറഹ്മാനും
എന്നാല്‍, മൂന്ന് വര്‍ഷത്തിനു ശേഷം അബ്ദുല്ലയുടെ കച്ചവടം നിലയ്ക്കുകയും കുടുംബത്തിന്‍െറ നല്ല ഭാവിക്കുവേണ്ടി അബ്ദുല്ലയും കൂട്ടുകാരും തുര്‍ക്കിയിലേക്ക് കുടിയേറാന്‍ പദ്ധതിയിടുകയും ചെയ്തു. ഒരു രാത്രി അബ്ദുല്ല വീട്ടില്‍ തിരികെയത്തെിയില്ല. അവനും കൂട്ടുകാരും തുര്‍ക്കിയിലേക്കുള്ള ഒരു ബോട്ടില്‍ കയറിയിരുന്നു. രണ്ടു നേട്ടിക്കല്‍ മൈല്‍ ദൂരമത്തെിയപ്പോഴേക്കും ആ ബോട്ട് അപകടത്തില്‍പെട്ടു. ഗ്രീസ് കോസ്റ്റ് ഗാര്‍ഡ് അവരെ രക്ഷപ്പെടുത്തി ഗ്രീക്കിലത്തെിച്ചു. പിന്നീട് ഹംഗേറിയന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ അബ്ദുള്ള കൊടുംതണുപ്പില്‍ ഭക്ഷണമില്ലാതെ ഏഴു മണിക്കൂറാണ് അവിടെ നിന്ന് നടന്നത്. അതിനുശേഷം ട്രെയിന്‍ വഴി അവന്‍ ജര്‍മ്മനിയിലത്തെി. 'ഞാന്‍ ജെര്‍മനിയില്‍ ഒറ്റപ്പെട്ടു. അവിടുത്തെ തെരുവില്‍ കിടന്നുറങ്ങി. ആരൊക്കെയോ എന്നെ അക്രമിച്ചു. ആകെ ഭയന്നു പോയി'- അബ്ദുല്ല പറയുന്നു. പിന്നീട് വീണ്ടും ഒരു ക്യാമ്പില്‍ നിന്നും മറ്റൊരു ക്യാമ്പിലത്തെപ്പെടുകയും ഒരു ദിവസം ഒരു ജര്‍മന്‍ സ്ത്രീ വന്ന് അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.
ജര്‍മനിയിലത്തെിയ അബദുല്ലക്ക് ഇപ്പോള്‍ നല്ല വിദ്യാഭ്യാസവും സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. തന്‍െറ അനുഭവങ്ങളും അവസ്ഥകളുമെല്ലാം വാട്സ് ആപ് മെസേജ് വഴി അവന്‍ തന്‍െറ ഉമ്മയെ അറിയിക്കുന്നു. മകന്‍ അകലെയായിരുന്നിട്ടും അവന് നല്ല ജീവിതം ലഭിച്ചതില്‍ ഫയ്സ സന്തോഷിക്കുന്നു. താന്‍ സുരക്ഷിതനാണെങ്കിലും കുടുംബത്തെ പിരിയേണ്ടി വന്നതിന്‍െറ ദു:ഖം അബ്ദുല്ലയും പങ്കുവെക്കുന്നു. പുതുവത്സര ദിനം കടന്നു പോയപ്പോള്‍ അബ്ദുല്ലയുടെയും അബ്ദുറഹ്മാന്‍െറയും ജന്മദിനം കൂടിയാണ് കടന്നുപോയത്. എന്നാല്‍, കുടുംബം ഒപ്പമില്ലാത്ത ഞാന്‍ എങ്ങനെ ജന്മദിനത്തില്‍ സന്തോഷിക്കുമെന്നാണ് അവന്‍ ചോദിക്കുന്നത്. ഈ വിഷമത്തിലും ലോകത്തിന് നല്ളൊരു പുതുവര്‍ഷം ആശംസിക്കാന്‍ അവര്‍ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.