ദക്ഷിണ കൊറിയയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ ഉത്തര കൊറിയയുടെ മുന്നറിയിപ്പ്
text_fieldsസോള്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ലൗഡ്സ്പീക്കര്‍ വഴി വിദ്വേഷ പ്രചാരണം നടത്തുന്ന ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.
ദക്ഷിണ കൊറിയയിലെ ടെലിവിഷന്‍ ചാനലുകളും ഉത്തര കൊറിയ വിരുദ്ധ കാമ്പയിനുമായി രംഗത്തത്തെിയിട്ടുണ്ട്. ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതില്‍ എതിരാളികള്‍ക്ക് അസൂയയാണെന്ന് ഉത്തര കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി സെക്രട്ടറി കിം കി നാം പ്രതികരിച്ചു.
യുദ്ധത്തിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള പ്രകോപനമാണ് ദക്ഷിണ കൊറിയയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുമ്പും ഇരുരാജ്യങ്ങളും പരസ്പരം ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ അതിര്‍ത്തിയില്‍ നടത്തിയിരുന്നു.
എന്നാല്‍, കഴിഞ്ഞ ആഗസ്റ്റില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍െറ ഭാഗമായി അതിര്‍ത്തിയിലെ ലൗഡ്സ്പീക്കര്‍ പ്രയോഗം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ ഉത്തര കൊറിയയുടെ പ്രകോപനം തടയാന്‍ മിസൈലുകള്‍ ഉള്‍പ്പെടെ യുദ്ധോപകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.