പത്താന്‍കോട്ട് ആക്രമണം: പാകിസ്താന് യുദ്ധവിമാനം വില്‍ക്കുന്നത് അമേരിക്ക നീട്ടിവെച്ചു
text_fieldsവാഷിങ്ടണ്‍: പത്താന്‍കോട്ട് വ്യോമയാന കേന്ദ്രത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുള്ള യുദ്ധവിമാന വില്‍പന അമേരിക്ക തടഞ്ഞുവെച്ചതായി പാകിസ്താന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ എട്ട് എഫ്-16 യുദ്ധവിമാനങ്ങളാണ് അമേരിക്ക പാകിസ്താന് കൈമാറാനിരുന്നത്.
ആക്രമണത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ അമേരിക്ക നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് യുദ്ധവിമാനങ്ങള്‍ കൈമാറുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇത്തരം യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ ഉപയോഗിക്കുന്നത് എന്തിനാണെന്ന ആശങ്ക യു.എസ് സെനറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് വില്‍പന താമസിപ്പിക്കുന്നത്.
പത്താന്‍കോട്ടിലെയും അഫ്ഗാനിസ്താനിലെയും ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാകിസ്താനുമായുള്ള ബന്ധം നിര്‍ത്തിവെച്ചിരിക്കുകയാണ്. പത്താന്‍കോട്ട് വിഷയത്തില്‍ പാകിസ്താന്‍ സത്യസന്ധമായ അന്വേഷണത്തിന് തയാറായാലേ ഇന്ത്യയുമായുള്ള ബന്ധം സുഗമമാകൂവെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഭീകരവാദികള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുത്തി ങ്കില്‍ പാകിസ്താന് നല്‍കുന്ന പുതിയ സൈനിക സഹായം നിര്‍ത്തലാക്കാനും സമ്മര്‍ദമുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.