തടവിലിട്ട യു.എസ് നാവികരെ ഇറാന്‍ വിട്ടയച്ചു
text_fieldsതെഹ്റാന്‍: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്ത 10 യു.എസ് നാവികരെ ഇറാന്‍ വിട്ടയച്ചു. നാവികര്‍ സുരക്ഷിതരായി തിരിച്ചത്തെിയതായി യു.എസ് അറിയിച്ചു. ഇറാന്‍െറ നാവികാതിര്‍ത്തിയിലേക്ക് സഞ്ചരിച്ച അമേരിക്കന്‍ നാവിക കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. അതിര്‍ത്തി ലംഘിച്ചത് മന$പൂര്‍വമല്ളെന്ന് കണ്ടത്തെിയതോടെയാണ് നാവികരെ വിട്ടയച്ചത്.
കുവൈത്തിനും ബഹ്റൈനിനുമിടയില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന കപ്പല്‍ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇറാന്‍ വ്യോമസേനയുടെ കീഴിലുള്ള ഫാര്‍സി ദ്വീപിലേക്ക് അനുമതിയില്ലാതെ അടുപ്പിക്കുകയായിരുന്നു. ഒരു വനിതാ അംഗം ഉള്‍പ്പെടെ 10 നാവികരാണ് കപ്പലിലുണ്ടായിരുന്നത്.
അന്താരാഷ്ട്ര നാവിക നിയമം ലംഘിച്ചത് മര്യാദക്കേടാണെന്ന് ചൊവ്വാഴ്ച റവലൂഷനറി ഗാര്‍ഡ് നേവല്‍ കമാന്‍ഡര്‍ ജനറല്‍ അലി ഫദാവി ആരോപിച്ചിരുന്നു. സംഭവത്തില്‍ യു.എസ് മാപ്പുപറയണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.
ദിശാനിര്‍ണയ സംവിധാനം തകരാറിലായ കപ്പല്‍ ഇറാന്‍െറ മേഖലയിലേക്ക് സഞ്ചരിച്ചിരുന്നതായി പെന്‍റഗണ്‍ സമ്മതിച്ചു.
സംഭവത്തിനു തൊട്ടുപിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇറാന്‍ വിദേശകാര്യ സെക്രട്ടറി ജവാദ് ശരീഫിനെ ബന്ധപ്പെട്ടതായും അലി ഫദാവി പറഞ്ഞിരുന്നു. ഇറാന്‍െറ നടപടിയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സംതൃപ്തി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.