ദൈറുസ്സൂറില്‍ ഐ.എസ് കൂട്ടക്കുരുതി: 300 പേരെ തട്ടിക്കൊണ്ടുപോയി വധിച്ചു
text_fieldsബൈറൂത്: കിഴക്കന്‍ സിറിയയിലെ ദൈറുസ്സൂറില്‍ ഐ.എസിന്‍െറ കൂട്ടക്കുരുതി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 300ഓളം പേരെ ഐ.എസ് തട്ടിക്കൊണ്ടുപോയി ശിരഛേദം നടത്തിയതായി റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല സൈനികരും അവരുടെ കുടുംബങ്ങളുമാണ് കൂട്ടക്കൊലക്ക് ഇരയായതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് കൂട്ടക്കൊല. തല വെട്ടിയ നിലയിലാണ് കൂടുതല്‍ മൃതദേഹങ്ങളും കണ്ടത്തെിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും മൃതദേഹങ്ങള്‍ യൂഫ്രട്ടീസ് നദിയില്‍ എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 50 സൈനികരും 85 സിവിലിയന്‍മാരും ഉള്‍പ്പെടെ 135 പേര്‍ കൊല്ലപ്പെട്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകസംഘങ്ങളുടെ വെളിപ്പെടുത്തല്‍. എന്നാല്‍, 300ലേറെ പേരെ ഐ.എസ് കൂട്ടക്കൊല ചെയ്തതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.
ചാവേര്‍ ആക്രമണത്തിലൂടെ സൈന്യത്തെ പിന്തിരിപ്പിച്ചശേഷമാണ് ഐ.എസ് നഗരത്തില്‍ കടന്നത്. ചാവേറുകളെ ഉപയോഗിച്ചും കാര്‍ബോംബ് സ്ഫോടനം നടത്തിയുമാണ് ഐ.എസ് ആക്രമണം നടത്തിയത്. സൈനിക മേഖലകളായിരുന്നു ഇവരുടെ ലക്ഷ്യം. സുരക്ഷാമേഖലകളിലേക്ക് നുഴഞ്ഞുകയറി
ഐ.എസ് ആക്രമണം നടത്തുകയായിരുന്നു. സൈന്യം ഉടന്‍ തിരിച്ചടിച്ചതായി സിറിയന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. സര്‍ക്കാര്‍ സൈന്യത്തെ സഹായിക്കാന്‍ റഷ്യന്‍ യുദ്ധവിമാനങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ദൈറുസ്സൂറില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 400 പേരെ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ റിപ്പോര്‍ട്ട് മനുഷ്യാവകാശസംഘടനകള്‍ സ്ഥിരീകരിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ അല്‍ബഗാലിയേഹില്‍നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരെ
ഐ.എസ് കൊലപ്പെടുത്തുമെന്ന് ആശങ്കയുള്ളതായും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണസമ്പുഷ്ടമേഖലയായ ദൈറുസ്സൂറിന്‍െറ 60 ശതമാനം ഭാഗവും ഐ.എസ് പിടിച്ചെടുത്തിരുന്നു. സിറിയയിലും ഇറാഖിലെയും മേഖലകള്‍ പിടിച്ചെടുത്ത തീവ്രവാദസംഘം നിരപരാധികളെ കൊന്നെടുക്കുന്നത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.