പൂവിരിഞ്ഞല്ലോ വിണ്ണിന്‍െറ മുറ്റത്തും...
text_fieldsവാഷിങ്ടണ്‍: വിണ്ണിന്‍െറ മുറ്റത്തും പൂവിന്‍െറ ഗന്ധം. ബഹിരാകാശത്ത് ആദ്യമായി പൂവിരിഞ്ഞു. നാസയുടെ പര്യവേഷണ കേന്ദ്രത്തില്‍ വളര്‍ത്തിയ ചെടിയിലാണ് ഭൂമിക്ക് പുറത്ത് ആദ്യമായി പൂവിരിഞ്ഞത്. പൂവിന്‍െറ ചിത്രം നാസ പുറത്തുവിട്ടു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജി ലാബിലാണ് സീനിയ ഇനത്തില്‍പെട്ട പൂവിരിഞ്ഞത്. ഓറഞ്ച് നിറത്തിലുള്ള പുഷ്പം നാസ ശാസ്ത്രജ്ഞനായ സ്കോട്ട് കെല്ലിയാണ് ട്വിറ്ററില്‍ പങ്കിട്ടത്. ബഹിരാകാശത്ത് വിരിയുന്ന ആദ്യ പുഷ്പമെന്ന വിശേഷണവും ഇതോടെ സീനിയക്ക് സ്വന്തം.
ഒരു പുഷ്പം വിരിയുകവഴി ബഹിരാകാശത്തെ പുത്തന്‍ സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നതെന്ന് നാസ അവകാശപ്പെടുന്നു. ബഹിരാകാശ നിലയത്തിലെ കൃത്രിമ സംവിധാനത്തിലാണ് ചെടി വളര്‍ത്തിയെടുത്തത്. സൂര്യപ്രകാശത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിച്ചത്.
കൃത്രിമമായി സൂര്യപ്രകാശം സൃഷ്ടിച്ച് പൂവിനെ വിരിയിക്കാന്‍ സാധിച്ചതുവഴി കൂടുതല്‍ സസ്യങ്ങളെ ബഹിരാകാശത്ത് വളര്‍ത്താനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.
പച്ചക്കറികള്‍ അടക്കമുള്ളവ ഇത്തരത്തില്‍ സൃഷ്ടിക്കുകവഴി കൂടുതല്‍ കാലം ഗവേഷകര്‍ക്ക് ബഹിരാകാശത്ത് തുടരാന്‍ അവസരം ലഭിക്കുമെന്നും നാസ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.