തീവ്രവാദം തടയാന്‍ തജികിസ്താനില്‍ 13000 പേരുടെ താടി നീക്കിയെന്ന്
text_fieldsദുഷാന്‍ബെ: തീവ്രവാദം തടയുകയെന്ന പ്രചാരണത്തിന്‍െറ ഭാഗമായി തജികിസ്താനില്‍ കഴിഞ്ഞ വര്‍ഷം 13000ത്തോളം പേരുടെ താടി നിര്‍ബന്ധപൂര്‍വം പൊലീസ് നീക്കിയതായും പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ വില്‍ക്കുന്ന 130 ഓളം കടകള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ട്.
മധ്യഏഷ്യയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യമായ തജികിസ്താനില്‍ അഫ്ഗാനിസ്താന്‍െറ സ്വാധീനം തടയുന്നതിന്‍െറ ഭാഗമായി 1700 ലധികം സ്ത്രീകളെ ഹിജാബ് ധരിക്കുന്നതില്‍നിന്നും പൊലീസ് ബോധവത്കരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് അറബിപ്പേരുകള്‍ ഇടുന്നതും വിലക്കി.വിദേശ സ്വാധീനം തടയുന്നതിന്‍െറയും മതനിരപേക്ഷത പ്രോത്സാഹിപ്പിക്കുന്നതിന്‍െറയും ഭാഗമായാണ് പുതിയ നിയമങ്ങളെന്നാണ് പറയുന്നത്.
കഴിഞ്ഞ ആഴ്ച അറബിക് പേരുകൾ നിരോധിക്കുന്ന നിയമം പാർലമെന്‍റിൽ വോട്ടിനിട്ടിരുന്നു. ഈ നിയമം പ്രസിഡന്‍റ് ഇമ്മോലി റെഹമോൻ അംഗീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. കൂടാതെ സെപ്തംബർ മുതൽ താജികിസ്താനിലെ ഇസ്ലാമിക രാഷ്ട്രീയ പാർട്ടി ഇസ്ലാമിക് റിനൈസൻസിനെ സുപ്രീംകോടതി നിരരോധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.