തൊഴിലില്ലായ്മ; തുനീഷ്യയില്‍ പ്രതിഷേധം ശക്തം
text_fieldsതുനീസ്: തൊഴിലില്ലായ്മക്കെതിരെ തുനീഷ്യയില്‍ പ്രതിഷേധം പടരുന്നു. പടിഞ്ഞാറന്‍ പ്രവിശ്യയായ കാസറൈനില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തിൻെറ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ നിരക്ക് ജനങ്ങള്‍ക്കിടയില്‍ കടുത്ത രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയും തുടർന്ന് ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം, തൊഴിലില്ലായ്മയെത്തുടർന്ന് ഒരു യുവാവ് ആത്മഹത്യ ചെയ്യുകയുമുണ്ടായി. റിദാ യഹ്യാഒയ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഇയാൾ ഗവര്‍ണ്ണറുടെ ഓഫീസില്‍ കയറി വൈദ്യുതാഘാതമേല്‍പ്പിച്ചാണ് ആത്മഹത്യ ചെയ്തത്.അതിനിടെ തുനീഷ്യന്‍ പ്രസിഡന്‍റ് ഹബീബ് എസ്സിദ് യൂറോപ്യന്‍ പര്യടനം വെട്ടിച്ചുരുക്കി വ്യാഴാഴ്ച്ച തിരിച്ചെത്തി.
2011ലാണ് മുഹമ്മദ് ബൂ അസീസി എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് മുല്ലപ്പൂ വിപ്ലവമുണ്ടാകുന്നതും ജനാധിപത്യ സംവിധാനം നിലവില്‍ വരുന്നതും. എന്നാല്‍ പുതിയ ഗവണ്‍മെൻറ് വന്ന് അഞ്ചു വര്‍ഷമായിട്ടും രാജ്യത്ത് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.