പത്താന്‍കോട്ട്: ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്ന് നവാസ് ശരീഫ്
text_fieldsഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് ഇന്ത്യ പുതിയതെളിവുകള്‍ കൈമാറിയതായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. തെളിവുകള്‍ പരിശോധിച്ചുവരുകയാണെന്നും കുറ്റവാളികളെ നീതിക്കുമുന്നില്‍ കൊണ്ടുവരുമെന്നും സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹം പറഞ്ഞു.
ഇന്ത്യ വളരെ നാളായി നേരിടുന്ന തീവ്രവാദഭീഷണിയുടെ മറ്റൊരുദാഹരണമാണ് പത്താന്‍കോട്ട് ആക്രമണമെന്ന് യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞതിന് പിന്നാലെയാണ് നവാസ് ശരീഫിന്‍െറ പ്രസ്താവന. തെളിവുകള്‍ പരിശോധിച്ച് യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുകതന്നെ ചെയ്യും. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് പാകിസ്താന്‍ രൂപംനല്‍കിയിട്ടുണ്ട്. അവര്‍ ഇന്ത്യയില്‍ പോയി തെളിവുകള്‍ ശേഖരിക്കും.
കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്ന എല്ലാസഹായവും ചെയ്യാമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ശരിയായദിശയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. കുറ്റവാളികളെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.