വെസ്റ്റ് ബാങ്കിലെ അനധികൃത നിർമാണം: ഇസ്രായേലിനെതിരെ ബാന്‍ കി മൂൺ
text_fieldsജറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങളെ ചൊല്ലി യു.എൻ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ഭീകരവാദത്തെ ഇസ്രായേല്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബാന്‍ കി മൂണ്‍ തുറന്നടിച്ചു. ഫലസ്തീന്‍റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ 150 വീടുകള്‍ പുതിയതായി നിർമിക്കുമെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനമാണ് മൂണിനെ ചൊടിപ്പിച്ചത്.
ഇസ്രായേലിന്‍റെ തീരുമാനം പ്രകോപനപരമാണെന്നും പ്രശ്‌നം വഷളാക്കുകയാണ് നെതന്യാഹുവിന്‍റെ ലക്ഷ്യമെന്നും ഐക്യരാഷ്ട്രസഭയില്‍ മൂണ്‍ കുറ്റപ്പെടുത്തി. ഫലസ്തീന്‍ ജനതയെയും അന്താരാഷ്ട്ര സമൂഹത്തെയും ഇസ്രായേൽ അധിക്ഷേപിക്കുകയാണെന്നും മൂണ്‍ വ്യക്തമാക്കി.
മൂണിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി രംഗത്തെത്തിയ നെതന്യാഹു, ഐക്യരാഷ്ട്രസഭയുടെ ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. മൂണിന്‍റെ അഭിപ്രായം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. രാഷ്ട്രം സ്ഥാപിക്കുകയല്ല, ഇസ്രായേലിനെ തകര്‍ക്കുകയാണ് ഫലസ്തീന്‍റെ ലക്ഷ്യമെന്നും നെതന്യാഹു ആരോപിച്ചു.
അതേസമയം, യു.എസും ബ്രിട്ടണും ഇസ്രായേലിന്‍റെ അനധികൃത കുടിയേറ്റത്തിനെതിരെ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.