Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2016 11:01 PM GMT Updated On
date_range 3 April 2017 4:05 AM GMTസാമ്പത്തികതിരിമറി: രാജപക്സയുടെ മകന്‍ അറസ്റ്റില്‍
text_fieldsbookmark_border
കൊളംബോ: സാമ്പത്തികതിരിമറിയെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ മകനെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ മകനും ലങ്കന്‍ നാവികസേനയിലെ ലെഫ്റ്റനന്‍റുമായ യോഷിത രാജപക്സ (27 ) ആണ് അറസ്റ്റിലായത്. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ യോഷിതിനെ ഫെബ്രുവരി 11 വരെ റിമാന്‍ഡ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കേസില്‍ രാജപക്സയുടെ മാധ്യമ സെക്രട്ടറിയെ ഉള്‍പ്പെടെ മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്തു. സാമ്പത്തികതിരിമറിയില്‍ രാപക്സയുള്‍പ്പെടെ സഹോദരന്മാരും മൂത്തമകനും ഭാര്യയും അന്വേഷണം നേരിടുകയാണ്. അറസ്റ്റിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നും കോടതിനടപടിയെ മാനിക്കുന്നെന്നും രാജപക്സ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story