‘മരമനുഷ്യന്‍’ ശസ്ത്രക്രിയക്ക്
text_fieldsധാക്ക: കൈയിലും കാലിലും നിറയെ മരച്ചില്ലകള്‍ പോലെ അപൂര്‍വതരം മുഴകള്‍ ചുമന്നുനടക്കുകയാണ് ബംഗ്ളാദേശിലെ അബുല്‍ ബജന്‍ദാര്‍. 10 വര്‍ഷമായി ‘മരമനുഷ്യനായി’ ജീവിക്കുന്ന ബജന്‍ദാര്‍ ശസ്ത്രക്രിയയിലൂടെ ശരീരത്തിലെ അനാവശ്യഭാരം ഇറക്കിവെക്കാനുള്ള ഒരുക്കത്തിലാണ്. അഞ്ചുകിലോയോളം വരുന്ന ഭാരം നീക്കംചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യമൊന്നും ഉപദ്രവകരമല്ലാത്ത രീതിയിലാണ് ഇവ കൈകാലുകളില്‍ പ്രത്യക്ഷപ്പെട്ടത്. നാലുവര്‍ഷം മുമ്പ് ജോലിചെയ്യാന്‍ പോലും പറ്റാത്ത രീതിയില്‍ ശരീരത്തെ അസ്വസ്ഥമാക്കാന്‍ തുടങ്ങി. അതോടെ സൈക്കിള്‍ റിക്ഷയോടിക്കുന്ന ജോലിയും നിര്‍ത്തേണ്ടിവന്നതായി ഈ 26കാരന്‍ പറയുന്നു. ഇപ്പോള്‍ കൈകളില്‍ നിറയെ വേരുപോലെ മുഴ പൊങ്ങിയിരിക്കുകയാണ്. രണ്ടും മൂന്നും ഇഞ്ചാണ് ഓരോന്നിന്‍െയും നീളം. ബംഗ്ളാദേശിലെ സര്‍ക്കാര്‍ ആശുപത്രിയായ ഡി.എം.സി.എച്ചിലെ ഒരു സംഘം ഡോക്ടര്‍മാരാണ് അബുല്‍ ബജന്‍ദാറിനെ സൗജന്യമായി ചികിത്സിക്കുന്നത്.
പ്രധാന ഞരമ്പുകളെ ബാധിക്കാതെയും മറ്റു ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാതെയും മുഴകള്‍ നീക്കംചെയ്യാമെന്ന് പ്രാഥമികപരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. എപിഡെര്‍മോഡിസ്പ്ളാസിയ വെറൂസിഫോമിസ് എന്ന ശാസ്ത്രനാമമുള്ള ഈ അപൂര്‍വ ജനിതകരോഗം ട്രീ മാന്‍സ് ഡിസീസ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് ഡി.എം.സി.എച്ച് ഡയറക്ടര്‍ സാമന്ത ലാല്‍ സെന്‍ പറഞ്ഞു.
മരമനുഷ്യനെ കാണാന്‍ ഗ്രാമത്തിലെ വീട്ടില്‍ എപ്പോഴും ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ടെന്ന് സഹോദരി പറയുന്നു. അപൂര്‍വ സംഭവം അറിഞ്ഞ് ആളുകള്‍ ആശുപത്രിയിലും എത്തുന്നുണ്ടത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.