സിറിയക്ക് സഹായവുമായി യു.എന്‍
text_fieldsഡമസ്കസ്: സിറിയയിലെ ഉപരോധിത മേഖലയായ ദരായയിലും മൌദമിയ്യിലും സഹായവുമായി യു.എന്‍ സംഘമത്തെി. 48മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് പ്രദേശത്ത് സഹായമത്തെിക്കാനായത്. ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യവസ്തുക്കളാണ് പ്രധാനമായും വിതരണം ചെയ്തത്. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ ജനങ്ങളുടെ ജീവിതവും കടുത്ത ദുരിതത്തിലാണ്. ഏറ്റുമുട്ടല്‍ കടുത്തതിനെ തുടര്‍ന്ന് ഉപരോധമേര്‍പ്പെടുത്തിയ 19 മേഖലകളില്‍ രണ്ടിടത്താണ് യു.എന്‍ റെഡ്ക്രോസിന്‍െറയും സിറിയന്‍ റെഡ്ക്രസന്‍റിന്‍െറയും നേതൃത്വത്തില്‍ സഹായമത്തെിച്ചത്. മരുന്ന്, പോഷ
കാംശമടങ്ങിയ ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നിവയാണ് പ്രധാനമായും വിതരണം ചെയ്തത്.
പട്ടിണി രൂക്ഷമായതിനാല്‍ മേഖലയില്‍ കുട്ടികള്‍ മരണത്തിന്‍െറ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വേഗത്തിലുള്ള നടപടി. എന്നാല്‍, സ്ഥിരമായ ക്ഷേമനടപടികള്‍ മേഖലയില്‍ വേണമെന്ന ആവശ്യം ശക്തമാണ്. മൂന്നു വര്‍ഷമായി ഈ മേഖലയില്‍ വൈദ്യുതിവിതരണവും ആശയവിനിമയസംവിധാനങ്ങളും തകരാറിലാണ്. 2012 നവംബറിനുശേഷം ദരായില്‍ ആദ്യമായാണ് സഹായമത്തെുന്നത്. മേഖലയില്‍ സഹായമത്തെിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സിറിയന്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു.ഏകദേശം 4000 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.