ഉസ്ബെകിസ്താന്‍: പള്ളികളിലും റസ്റ്റാറന്‍റുകളിലും ഇഫ്താറിന് വിലക്ക്
text_fieldsതാഷ്കന്‍റ്: ഉസ്ബെകിസ്താനില്‍ പള്ളികളിലും റസ്റ്റാറന്‍റുകളിലും നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുസ്ലിംകളുടെ ആത്മീയ കാര്യങ്ങളില്‍ നിലപാടെടുക്കുന്ന വിഭാഗമാണ് തീരുമാനമെടുത്തത്. എന്നാല്‍, വിലക്ക് സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമല്ളെന്നും ഇസ്ലാമിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്‍െറ ഭാഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാചകന്‍െറ കാലത്ത് ഭക്ഷണമില്ലാത്തവര്‍ക്കും മറ്റും വേണ്ടിയാണ് ആളുകള്‍ ഇഫ്താറുകള്‍ ഒരുക്കിയിരുന്നത്. എന്നാല്‍, ഇന്ന് ഭക്ഷണം ധൂര്‍ത്തടിക്കാനുള്ള ചടങ്ങായി ഇത് മാറുന്നുണ്ട്. ഇത് നിയന്ത്രിക്കലാണ് വിലക്കിന്‍െറ ഉദ്ദേശ്യം. ചെറിയ സംഘങ്ങളെ വീടുകളില്‍ നോമ്പുതുറപ്പിക്കുന്നതാണ് പൊതു സ്ഥലങ്ങളില്‍ വന്‍ തോമ്പുതുറകള്‍ ഒരുക്കുന്നതിനെക്കാള്‍ ഗുണകരം -അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.