ഇന്ത്യ-യു.എസ്-ജപ്പാന്‍ നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈനീസ് ചാരക്കപ്പല്‍
text_fieldsബെയ്ജിങ്: ഇന്ത്യ-യു.എസ്-ജപ്പാന്‍ സംയുക്ത നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചാരക്കപ്പല്‍ അയച്ചതായി ജപ്പാന്‍െറ വെളിപ്പെടുത്തല്‍. ദശകത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചാരക്കപ്പല്‍ ജപ്പാന്‍െറ ജലാതിര്‍ത്തി കടക്കുന്നത്. ചൈനയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നും വ്യോമ, സമുദ്രാതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജപ്പാന്‍ വ്യക്തമാക്കി.
പടിഞ്ഞാറന്‍ പസഫിക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംയുക്ത നാവികാഭ്യാസമായ മലബാര്‍ എക്സര്‍സൈസ് ആരംഭിച്ചത്. പസഫിക് സമുദ്രത്തിലെ ജപ്പാന്‍െറ ഭാഗമായ ദ്വീപസമൂഹത്തോട് ചേര്‍ന്നാണ് എട്ടുദിവസത്തെ നാവികാഭ്യാസം നടക്കുന്നത്. ചൈനാ കടലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്.
നിലവില്‍ ജപ്പാന്‍െറ ഭാഗമായ ഈ ദ്വീപുകളിലെ ചില ഭാഗങ്ങളില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. 1992ല്‍ ഇന്ത്യയും യു.എസും ആരംഭിച്ച സംയുക്ത നാവികാഭ്യാസത്തില്‍ സമീപകാലത്താണ് ജപ്പാനും പങ്കാളിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.