മനുഷ്യാവകാശലംഘനം: അന്താരാഷ്ട്ര ഏജന്‍സികള്‍ യു.എന്നിന് കത്തയച്ചു
text_fieldsകൊളംബോ: മനുഷ്യാവകാശലംഘനങ്ങള്‍ പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ശ്രീലങ്ക സര്‍ക്കാര്‍ പരാജയപ്പെടുന്നതായി ഹ്യൂമന്‍റൈറ്റ്സ് വാച്ച് അടക്കമുള്ള ആഗോള സംഘടനകള്‍. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം തലവന്‍ സൈദ് റാദ് അല്‍ഹുസൈനിന് അയച്ച തുറന്ന കത്തിലാണ് സംഘടനകള്‍ അസംതൃപ്തി അറിയിച്ചത്. ജനീവയില്‍ നടക്കുന്ന യു.എന്‍.എച്ച്.ആര്‍.എമ്മിന്‍െറ 32ാമത് സെഷനിന്‍െറ പശ്ചാത്തലത്തിലാണ് കത്ത് കൈമാറിയത്. സര്‍ക്കാറിന്‍െറ പല പദ്ധതികളും യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉതകുന്നില്ളെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. കരിനിയമങ്ങള്‍ ഉണ്ടാക്കി നടത്തുന്ന അറസ്റ്റുകള്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുകയാണെന്നും തീവ്രവാദ നിരോധ നിയമം പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.