സീസി സൗദിയുമായി ഉണ്ടാക്കിയ കരാറിനെതിരെ കോടതി
text_fieldsകയ്റോ: ഈജിപ്ത് അധീനതയിലുള്ള ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സൗദി അറേബ്യക്ക് കൈമാറുന്നതിന് പ്രസിഡന്‍റ് സീസി ഉണ്ടാക്കിയ കരാര്‍ കോടതി തടഞ്ഞു. കയ്റോവിലെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട ഉന്നത കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അഖബാ ഉള്‍ക്കടലിലെ തിരാന്‍, സനഫിര്‍ എന്നീ ദ്വീപുകള്‍ സൗദിക്ക് കൈമാറുന്ന ഉടമ്പടിക്കെതിരെയാണ് വിധി. എന്നാല്‍, വിധി അന്തിമമല്ല. ഒരുപറ്റം അവകാശ സംരക്ഷക പ്രവര്‍ത്തകരായ അഭിഭാഷകര്‍ നല്‍കിയ ഹരജിയിലാണ് വിധിയുണ്ടായത്.
ഈജിപ്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട കരാറാണിത്. കഴിഞ്ഞ ഏപ്രിലില്‍ ഈജിപ്ത് സന്ദര്‍ശന വേളയില്‍ സല്‍മാന്‍ രാജാവ് രാജ്യത്തിന് വന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പ്രത്യുപകാരമെന്ന നിലയിലാണ് ദ്വീപുകള്‍ കൈമാറിയതെന്നാണ് സീസിയുടെ എതിരാളികള്‍ വിമര്‍ശിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.