Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിൽ...

ഇന്തോനേഷ്യയിൽ വൻഭൂചലനം; സുനാമി മുന്നറിയിപ്പ് 

text_fields
bookmark_border
ഇന്തോനേഷ്യയിൽ വൻഭൂചലനം; സുനാമി മുന്നറിയിപ്പ് 
cancel

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. തെക്കു പടിഞ്ഞാറൻ മേഖലയായ പടങ്ങിൽ നിന്നും 805 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വടക്ക്- തെക്ക് സുമാത്ര പ്രദേശത്താണ് അധികൃതർ സുനാമി മുന്നറിയിപ്പ്  നൽകിയത്. ഭൂചലനത്തെതുടർന്ന് ആർക്കെങ്കിലും പരുക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോർട്ടുകൾ അറിവായിട്ടില്ല. പസഫിക് സമുദ്രത്തിലെ ദ്വീപുകളിൽ ആസ്ട്രേലിയയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

2004 ൽ സുമാത്ര പ്രഭവ കേന്ദ്രമായി റിക്ടര്‍ സ്‌കെയ്‌ലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിത്തിരകൾ ഇന്തൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനെടുത്തിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeindonesia
Next Story