രണ്ടു വര്‍ഷം പിന്നിടുമ്പോഴും ദുരൂഹത ബാക്കിയാക്കി എം.എച്ച് 370
text_fieldsകോലാലംപുര്‍: രണ്ടു വര്‍ഷം പിന്നിടുമ്പോഴും ദുരൂഹതകള്‍ ബാക്കിയാക്കി എം.എച്ച് 370. 239 യാത്രക്കാരുമായി മലേഷ്യയില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പറന്ന മലേഷ്യന്‍ വിമാനമായ എം.എച്ച് 370 2014 മാര്‍ച്ച് എട്ടിനാണ് അപ്രത്യക്ഷമായത്. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണതാകാമെന്ന നിഗമനത്തില്‍ മലേഷ്യയും ചൈനയും സംയുക്തമായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. എന്നാല്‍, കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ വന്‍ സാമ്പത്തികബാധ്യത വരുന്ന തിരച്ചില്‍ നടപടികള്‍ നിര്‍ത്തിവെക്കാനാണ് മലേഷ്യന്‍ അധികൃതരുടെ തീരുമാനം. വരുന്ന ജൂലൈയില്‍ തിരച്ചില്‍ നിര്‍ത്തിയേക്കുമെന്നാണ് സൂചന. ഇതില്‍ പ്രതിഷേധിച്ച് കാണാതായവരുടെ ബന്ധുക്കളും രംഗത്തത്തെിയിട്ടുണ്ട്. എന്തെങ്കിലും പുരോഗതി ലഭിക്കാതെ തിരച്ചില്‍ നിര്‍ത്തരുതെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ദുരൂഹതകള്‍ക്ക് അറുതിവരുത്താതെ ഉറ്റവരുടെ കണ്ണീര്‍ തോരില്ളെന്ന് അവര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സമുദ്രത്തിന്‍െറ ദക്ഷിണ മേഖലയിലെ ആഴമേറിയ ഭാഗത്തായിരിക്കാം വിമാനം തകര്‍ന്നുവീണതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവിടെ തിരച്ചില്‍ നടത്തുന്നത് ഏറെ സാമ്പത്തിക ചെലവ് വരുന്ന നടപടിയാണ്. അത് അധികകാലം തുടര്‍ന്നുകൊണ്ടുപോകാന്‍ മലേഷ്യക്കാവില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപില്‍ വിമാനത്തിന്‍െറ ചിറകിന്‍െറ അവശിഷ്ടം കണ്ടത്തെിയിരുന്നു. ഇത് എം.എച്ച് 370ന്‍േറതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള തിരച്ചിലില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സംഭവത്തിന്‍െറ ദുരൂഹത കണ്ടത്തെുന്നതില്‍ മലേഷ്യന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.