ബംഗ്ലാദേശ് മുസ് ലിം രാജ്യമെന്ന ഖ്യാതി മാറ്റാനൊരുങ്ങുന്നു
text_fieldsധാക്ക: ഇസ് ലാം രാജ്യത്തിന്‍െറ ഒൗദ്യോഗിക മതമെന്ന സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് ബംഗ്ലദേശ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ ആക്രമണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിതെന്ന് ‘ഡെയ് ലി മെയില്‍’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിഷയം ബംഗ്ലദേശ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പാകിസ്താനില്‍നിന്ന് വേര്‍പെട്ട് 1971ല്‍ മതേതരരാഷ്ട്രമെന്ന നിലക്കാണ് ബംഗ്ലദേശ് രൂപവത്കരിച്ചത്. പിന്നീട് 1988ല്‍ ഭരണഘടനാ ഭേദഗതിയിലൂടെയാണ് രാജ്യത്തിന്‍െറ ഒൗദ്യോഗിക മതമായി ഇസ് ലാം തെരഞ്ഞെടുത്തത്. അത് നിയമവിരുദ്ധമായ നീക്കമാണെന്നാണ് ഇപ്പോഴത്തെ വാദം. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 90 ശതമാനം മുസ് ലിംകളാണ്. എട്ടു ശതമാനം ഹിന്ദുക്കളും അവശേഷിക്കുന്ന രണ്ടു ശതമാനം ബുദ്ധവിശ്വാസികളും ക്രിസ്ത്യാനികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.