മലേഷ്യന്‍ വിമാനത്തിന്‍െറ തിരോധാനത്തിന് രണ്ടു വര്‍ഷം
text_fieldsക്വാലാലംപുര്‍: 239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട എം.എച്ച് 370 വിമാനം കാണാതായിട്ട് ചൊവ്വാഴ്ച രണ്ടുവര്‍ഷം തികഞ്ഞു. ദക്ഷിണ ചൈനാ കടലിനു മുകളിലൂടെ പറക്കവെയാണ് വിമാനം അപ്രത്യക്ഷമായത്. വീണ സ്ഥലത്തുനിന്ന് കടലിലെ ഒഴുക്കില്‍ വിമാനം ദക്ഷിണ ഇന്ത്യ സമുദ്രത്തില്‍ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അന്വേഷകരത്തെി.
തുടര്‍ന്ന് ഇവിടെ 1,20,000 ച.കിലോമീറ്റര്‍ പ്രദേശം മലേഷ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. യുഎസ്, ചൈന, ആസ്ട്രേലിയ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും അന്വേഷണത്തില്‍ ഭാഗമാണ്. കടലില്‍ ആറു കി.മീറ്റര്‍ താഴ്ചയില്‍ വരെ തിരച്ചില്‍ നടത്തുന്നുണ്ട്. പുതിയ തെളിവുകളൊന്നും ലഭിച്ചില്ളെങ്കില്‍ ഈ വര്‍ഷം ജൂണില്‍ തിരച്ചില്‍ നിര്‍ത്തിവെക്കുമെന്ന് ആസ്ട്രേലിയയുടെ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ തലവന്‍ മാര്‍ട്ടിന്‍ ദൊലാന്‍ പറഞ്ഞു. എന്നാല്‍, ജൂണിനു മുമ്പ് വിമാനം കണ്ടത്തൊന്‍ സാധ്യതയുള്ള ഏതാനും ഭാഗങ്ങള്‍കൂടി തിരച്ചില്‍ നടത്താനുള്ളതിനാല്‍ പ്രതീക്ഷയുണ്ട്.
കഴിഞ്ഞ ജൂലൈയില്‍, ആഫ്രിക്കയില്‍ ഫ്രാന്‍സിന്‍െറ അധീനതയിലുള്ള റിയൂണിയന്‍ ദ്വീപില്‍ കണ്ടത്തെിയ വിമാനത്തിന്‍െറ ചിറകിലെ ഫ്ളാപിറോണ്‍ എന്ന ചെറിയ കഷണമാണ് ഇതുവരെ നടന്ന അന്വേഷണത്തിലുണ്ടായ തുമ്പ്. അതിനിടെ, വിമാനത്തിന്‍െറ ഭാഗമെന്ന് സംശയിക്കുന്ന വസ്തു ഫെബ്രുവരി 27ന് മൊസാംബിക്കില്‍ കണ്ടത്തെിയിരുന്നു. തിങ്കളാഴ്ച ബെയ്ജിങ്ങില്‍ വിമാനത്തിലുണ്ടായിരുന്ന 12 യാത്രക്കാരുടെ ബന്ധുക്കള്‍ കേസ് ഫയല്‍ ചെയ്തു. മലേഷ്യയില്‍ നിന്നുള്ള 32 യാത്രക്കാരുടെ ബന്ധുക്കളും ന്യൂയോര്‍ക്കില്‍ 43 യാത്രക്കാരുടെ ബന്ധുക്കളും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കാണാതായവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ചൊവ്വാഴ്ച മലേഷ്യന്‍ പാര്‍ലമെന്‍റ് ഒരു നിമിഷം മൗനം ആചരിച്ചു. വിമാനം കണ്ടത്തൊനാവുമെന്നാണ് പ്രതീക്ഷയെന്നു പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.