തട്ടിക്കൊണ്ടുപോയ പാക് ഗവര്‍ണറുടെ മകനെ മോചിപ്പിച്ചു
text_fieldsഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിന്‍െറ മകന്‍ ഷഹബാസിനെ താലിബാനില്‍നിന്ന് മോചിപ്പിച്ചു. ബലൂചിസ്താന്‍ പ്രവിശ്യയിലെ പ്രാന്തപ്രദേശത്തുള്ള ഹോട്ടലില്‍നിന്നാണ് സുരക്ഷാ സൈനികര്‍ മോചിപ്പിച്ചത്. ബലൂജിസ്താന്‍ പ്രവിശ്യയില്‍നിന്ന് ലാഹോറിലേക്ക് പ്രത്യേക വിമാനത്തിലാണ് ഷഹബാസിനെ കൊണ്ടുപോയത്.
അഞ്ചുവര്‍ഷത്തെ ബന്ധനത്തിനുശേഷം 33കാരനായ ഷഹബാസ് തസീറിനെ സ്വീകരിക്കാന്‍ ലാഹോറിലെ വസതിയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ എത്തിയിരുന്നു.
കുടുംബാംഗങ്ങള്‍ ഷഹബാസിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ്ചെയ്തു.
2011 ആഗസ്റ്റിലാണ് ഷഹബാസിനെ തട്ടിക്കൊണ്ടുപോയത്. ആദ്യം തട്ടിക്കൊണ്ടുപോയത് ലശ്കറെ ജാങ്വി ആയിരുന്നുവെങ്കിലും അല്‍ഖാഇദയും പാക്താലിബാനും മാറിമാറി തടവില്‍വെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിട്ടയക്കുന്നതിന് 50 കോടി മോചനദ്രവ്യം കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.