സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം
text_fieldsസിംഗപ്പൂര്‍ സിറ്റി: ഒരിക്കല്‍ക്കൂടി ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂര്‍നഗരം തെരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂനിറ്റ് (ഇ.ഐ.യു) റാങ്കിങ്ങിലാണ് സിംഗപ്പൂര്‍ ഏറ്റവും ചെലവേറിയ നഗരമായത്.
രണ്ടാംസ്ഥാനം സൂറിക്കിനും മൂന്നാംസ്ഥാനം ഹോങ്കോങ്ങിനും നാലാം സ്ഥാനം ജനീവക്കുമാണ്. ചെലവിന്‍െറ കാര്യത്തില്‍ പാരിസ് അഞ്ചാം സ്ഥാനം നേടി. ലണ്ടന്‍, ന്യൂയോര്‍ക് എന്നിവയാണ് ആറും ഏഴും സ്ഥാനത്തുള്ള നഗരങ്ങള്‍.
പട്ടികയിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരം സാംബിയയുടെ തലസ്ഥാനമായ ലുസാകയാണ്. ഇന്ത്യന്‍നഗരങ്ങളായ ബംഗളൂരു, മുംബൈ എന്നിവയാണ് തൊട്ടുപിറകില്‍.
ന്യൂയോര്‍ക്കില്‍ ജീവിക്കാനുള്ള ചെലവുമായി താരതമ്യപ്പെടുത്തിയാണ് ലോകത്തിലെ ചെലവേറിയ നഗരങ്ങള്‍ പട്ടികപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷവും സിംഗപ്പൂര്‍തന്നെയായിരുന്നു ചെലവേറിയ നഗരം. എന്നാല്‍, ന്യൂയോര്‍ക്കിനെക്കാള്‍ 10 ശതമാനം കുറവായിരുന്നു അന്ന് ഇവിടത്തെ ജീവിതച്ചെലവ്.
യു.എസ് ഡോളറിന്‍െറ മൂല്യം, കറന്‍സിയുടെ വിനിമയമൂല്യത്തിലുള്ള ഇടിവ്, എണ്ണയുടെയും ഉല്‍പന്നങ്ങളുടെയും വിലയിടിവ് തുടങ്ങിയ ഘടകങ്ങളാണ് ചെലവേറിയ നഗരമേതെന്ന് നിര്‍ണയിക്കുന്നതില്‍ പ്രധാനമായതെന്ന് ഗവേഷകര്‍ പറഞ്ഞു.
ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ 10 രാജ്യങ്ങളില്‍ രണ്ടെണ്ണമാണ് ഇന്ത്യയും പാകിസ്താനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.