ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു
text_fieldsസോള്‍: ഐക്യരാഷ്ട്ര സഭയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വ്യാഴാഴ്്ച 500 കി.മി ദൂരപരിധിയുള്ള രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ഇതിനെതിരെ ജപ്പാന്‍ ബെയ്ജിങ് എംബസിയില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ദക്ഷിണകൊറിയയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും അവസാനിപ്പിക്കുമെന്നും അവരുടെ സ്വത്ത് ഏറ്റെടുക്കുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കിയിട്ടുണ്ട്. യു.എസും ദക്ഷിണ കൊറിയയും നടത്തിയ സൗയുക്ത സൈനികാഭ്യാസത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമെതിരെ ആണവായുധം പ്രയോഗിക്കാനും ബാലിസ്റ്റ് മിസൈലുകളില്‍ ആണവ പോര്‍മുന ഘടിപ്പിക്കാനും ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു.
യു.എന്‍ വിലക്ക് മറികടന്ന് ജനുവരി ആറിനാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. തുടര്‍ന്ന് ഒട്ടനവധി രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്ത് വരുകയും യു.എന്‍ ഉപരോധം കര്‍ശനമാക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ആണവായുധം പ്രയോഗിക്കാന്‍ തയ്യാറായിരിക്കാന്‍ കിം ജോങ് ഉന്‍ സൈന്യത്തോട് നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. 1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ചത് മുതല്‍ യു.എസും ദക്ഷിണകൊറിയയും ഉത്തരകൊറിയക്കെതിരെ സാങ്കേതിക യുദ്ധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.