അഭയാര്‍ഥി പ്രതിസന്ധി: ബ്രസല്‍സില്‍ ചര്‍ച്ച തുടരുന്നു
text_fields
ബ്രസല്‍സ്: അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍-തുര്‍ക്കി കരാറിന് ബ്രസല്‍സിലെ ചര്‍ച്ചയോടെ അന്തിമരൂപമാവും. അഭയാര്‍ഥിപ്രവാഹം തടയാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച നയം സ്വീകാര്യമാണെന്ന് തുര്‍ക്കി അറിയിച്ചിരുന്നു. യൂറോപ്പിനെ ലക്ഷ്യംവെച്ച് ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കുകയാണ് ഇ.യു പദ്ധതി.
തിരിച്ചുസ്വീകരിക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം തുര്‍ക്കിയിലുള്ള സിറിയക്കാരെ യൂറോപ്പ് സ്വീകരിക്കുമെന്നായിരുന്നു ധാരണ. അതിനു പുറമെ തുര്‍ക്കിക്ക് സാമ്പത്തിക സഹായം നല്‍കുകയും യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ സുതാര്യമാക്കുകയും ചെയ്യും. അക്കാര്യം തുര്‍ക്കിയെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് ഇ.യു നേതാക്കള്‍ നടത്തുന്നത്. ഈ വിഷയത്തില്‍ വിലപേശലിനില്ളെന്നും മാനുഷികമായ ധാരണക്കാണ് താല്‍പര്യമെന്നും തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും ബ്രസല്‍സില്‍ സമ്മേളിച്ചത് ഒരേ ലക്ഷ്യത്തിന്‍െറ പൂര്‍ത്തീകരണത്തിനാണ്.
അഭയാര്‍ഥികളുടെ പുനരധിവാസമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കരാറിനെക്കുറിച്ച് അന്തിമ ധാരണയിലത്തെുമോ എന്നത് വ്യക്തമല്ല. തുര്‍ക്കിയുമായി അനുരഞ്ജനശ്രമം എളുപ്പമല്ളെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനായി സമ്മേളനത്തില്‍ തുര്‍ക്കി സമ്മര്‍ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.