ഓങ്സാന്‍ സൂചി മ്യാന്മര്‍ വിദേശകാര്യ മന്ത്രിസ്ഥാനത്തേക്ക്
text_fieldsനയ്പിഡാവ്: ഭരണകക്ഷി പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ (എന്‍.എല്‍.ഡി) നേതാവ് ഓങ്സാന്‍ സൂചി മ്യാന്മറിന്‍െറ വിദേശകാര്യ മന്ത്രിസ്ഥാനത്തേക്ക്.
20 അംഗ മന്ത്രിസഭയില്‍ സൂചിയേയും ഉള്‍പ്പെടുത്തുമെന്ന് എന്‍.എല്‍.ഡി വ്യക്തമാക്കിയിരുന്നു . മ്യാന്മറിന്‍െറ പ്രസിഡന്‍റ് പദവിയില്‍ സൂചി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നെങ്കിലും നിയമപരമായ കാരണങ്ങള്‍ തടസ്സം നില്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച തലസ്ഥാനമായ നയ്പിഡാവില്‍ 15 മിനിറ്റുമാത്രം നീണ്ടുനിന്ന ആദ്യ പാര്‍ലമെന്‍റ് മീറ്റിങ്ങില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുന്ന 18 അംഗങ്ങളുടെ പേരുകള്‍ സ്പീക്കര്‍ മാന്‍ വിന്‍ കയ്ങ് താന്‍ പ്രഖ്യാപിച്ചു. അതില്‍ സൂചിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരൊക്കെ ഏതെല്ലാം വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. വിദേശകാര്യം, പ്രസിഡന്‍റ് ഓഫിസ് മന്ത്രാലയം, വൈദ്യുതി വകുപ്പ്, വിദ്യാഭ്യാസം എന്നീ നാല് മന്ത്രാലയങ്ങളാണ് സൂചിക്കായി പരിഗണിക്കുന്നത്.
എന്നാല്‍ സൂചിയെ വിദേശകാര്യമന്ത്രിയാക്കാനാണ് തീരുമാനമെന്ന് എന്‍.എല്‍.ഡി വക്താവ് അറിയിച്ചു. ബുധനാഴ്ച മന്ത്രിമാരുടെ പട്ടിക പാര്‍ലമെന്‍റിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും ഒൗദ്യോഗിക പ്രഖ്യാപനം. അതേസമയം, സൂചി മന്ത്രിയായാല്‍ നിലവിലെ എം.പി സ്ഥാനം അവര്‍ രാജിവെക്കേണ്ടിവരും. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തനവും താല്‍കാലികമായി നിര്‍ത്തേണ്ടിവരും. ഇതുകൊണ്ടു തന്നെ മന്ത്രിസഭാ പ്രവേശം ഉണ്ടായേക്കില്ളെന്ന് നേരത്തെ എന്‍.എല്‍.ഡി വക്താവ് അഭിപ്രായപ്പെട്ടിരുന്നു.നാല് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഭരണത്തിന് അറുതിവരുത്തി ചരിത്ര വിജയം നേടാന്‍ എന്‍.എല്‍.ഡിക്ക് സാധിച്ചത് ഓങ്സാന്‍ സൂചിയുടെ നേതൃപാടവം കൊണ്ടായിരുന്നു. മന്ത്രിസഭയില്‍ അംഗമായില്ളെങ്കിലും ഭരണം പിന്നില്‍നിന്ന് നയിക്കാന്‍ സൂചിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.