കശ്മീര്‍ പാകിസ്താന്‍െറ കണ്ഠനാഡിയെന്ന്
text_fieldsഇസ്ലാമാബാദ്: കശ്മീര്‍ പാകിസ്താന്‍െറ കണ്ഠനാഡിയാണെന്നും ഇന്ത്യയും പാകിസ്താനും ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരം ആവശ്യമാണെന്നും പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍. ഞങ്ങളുടെത് സമാധാന രാജ്യമാണ്. മറ്റു രാജ്യങ്ങളുമായി പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുമായി അത്തരമൊരു ബന്ധമാണ് പാകിസ്താനും ആഗ്രഹിക്കുന്നത്. പാക് സായുധസേനയുടെ പരേഡ് അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീരിന്‍െറ സ്വയംഭരണത്തിന് പാകിസ്താന്‍ ധാര്‍മിക-രാഷ്ട്രീയ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കശ്മീര്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെ രാജ്യത്തിന്‍െറ ബലഹീനതയായി കാണരുതെന്നും മംനൂന്‍ ഓര്‍മപ്പെടുത്തി. ഒരു രാജ്യവുമായും പാകിസ്താന്‍ ആയുധകലഹം ആഗ്രഹിക്കുന്നില്ല. സ്വയം പ്രതിരോധത്തിന് മാത്രമുള്ളതാണ് രാജ്യത്തിന്‍െറ ആയുധങ്ങള്‍. പരേഡിനിടെ ആധുനിക ആയുധങ്ങളുടെ പ്രദര്‍ശനവും നടന്നു.
പ്രധാനമന്ത്രി നവാസ് ശരീഫ്, സൈനിക മേധാവി റഹീല്‍ ശരീഫ്, പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് സന്നിഹിതരായിരുന്നു. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നവാസ് ശരീഫും കശ്മീര്‍ രാജ്യത്തിന്‍െറ കണ്ഠനാഡിയാണെന്നും കശ്മീര്‍ ജനതയുടെ പിന്തുണയോടുകൂടി മാത്രമേ തര്‍ക്കം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രഖ്യാപിച്ചിരുന്നു. 2014ല്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫും ഇത്തരമൊരു പ്രയോഗം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.