ഭീഷണി വകവെക്കാതെ ഐക്യസര്‍ക്കാര്‍ അംഗങ്ങള്‍ ട്രിപളിയില്‍
text_fieldsട്രിപളി: വിമതസംഘങ്ങളുടെ ഭീഷണി വകവെക്കാതെ യു.എന്‍ പിന്തുണയുള്ള ഐക്യസര്‍ക്കാര്‍ അംഗങ്ങള്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപളിയിലത്തെി.
കടല്‍മാര്‍ഗമാണ് നിയുക്ത പ്രധാനമന്ത്രി ഫായിസ് അല്‍ സിറാജിന്‍െറ നേതൃത്വത്തില്‍ ഏഴുപേര്‍ ട്രിപളിയില്‍ എത്തിയത്.
ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതകള്‍ക്ക് പരിഹാരംതേടി കഴിഞ്ഞവര്‍ഷമാണ് യു.എന്‍ നേതൃത്വത്തില്‍ പ്രസിഡന്‍ഷ്യല്‍ കൗണസില്‍ രൂപവത്കരിച്ചത്.
ട്രിപളി കേന്ദ്രമായി ഒരു സംഘവും കിഴക്കന്‍നഗരമായ തൊബ്റൂക് കേന്ദ്രീകരിച്ച് മറ്റൊരു സംഘവുമാണ് ഏറ്റുമുട്ടുന്നത്. അധികാരം തങ്ങള്‍ക്ക് കൈമാറണമെന്ന് പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിമതര്‍ അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.