സിറിയന്‍ ആക്രമണം: അറബ് ലീഗ് അടിയന്തര യോഗം വിളിക്കണമെന്ന് ഖത്തര്‍
text_fieldsഡമാസ്കസ്: സിറിയയില്‍ സിവിലിയന്‍മാര്‍ക്കു നേരെ കനത്ത വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ അറബ് ലീഗിന്‍െറ അടിയന്തര യോഗം വിളിക്കണമെന്ന് ഖത്തര്‍. ബശ്ശാര്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ വിമത സ്വാധീന പ്രദേശമായ ബുസ്താന്‍ അല്‍ ഖസ്ര്‍ ജില്ലയില്‍ നിന്ന് പലായനം ചെയ്യുകയുമുണ്ടായി. വ്യോമാക്രമണത്തില്‍ സൈന്യം പാര്‍പ്പിട മേഖലയും ആശുപത്രികളെയും ലക്ഷ്യമിടുന്നു. യുദ്ധക്കുറ്റമായി ഇത് പരിഗണിക്കണമെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണിതെന്നും സിറിയന്‍ പ്രതിപക്ഷ സഖ്യമായ സിറിയന്‍ നാഷനല്‍ കോയലീഷന്‍ നേതാവ് അനസ് അല്‍ അബ്ദാഹ് പറഞ്ഞു.
ഈ വര്‍ഷമാദ്യം ജനീവയില്‍ യു.എന്‍ മേല്‍നോട്ടത്തില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 270,000ല്‍ അധികം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ലക്ഷകണക്കിനാളുകള്‍ രാജ്യം വിടുകയും ചെയ്തു.
Airstrikes in Syria killed more than 50 in the deadliest attack since the ceasefire was announced.https://t.co/ZlQPo0JlyY
— AJ+ (@ajplus) April 23, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.