ഭരണം നിശ്ചലമായ ഇറാഖില്‍ പാര്‍ലമെന്‍റ് കൈയേറി പ്രതിഷേധം
text_fieldsബഗ്ദാദ്: ഭരണം സമ്പൂര്‍ണ പരാജയമായ അധിനിവേശാനന്തര ഇറാഖില്‍ സുസ്ഥിരതയും ഭരണ പരിഷ്കരണവുമാവശ്യപ്പെട്ട് ശിയാ നേതാവിന്‍െറ നേതൃത്വത്തില്‍ വന്‍ സമരം. ഭരണ സിരാകേന്ദ്രമായ ഗ്രീന്‍ സോണ്‍ കൈയേറി ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റിലേക്കും മന്ത്രാലയങ്ങളിലേക്കും നടത്തിയ പ്രകടനവും കുത്തിയിരിപ്പും പിന്നീട് നിര്‍ത്തിവെച്ചു.
ഇറാഖിലെ പ്രമുഖ ശിയാ നേതാവ് മുഖ്തദാ സദറിന്‍െറ ആഹ്വാനപ്രകാരമായിരുന്നു പുതിയ പ്രതിഷേധം. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലിരിക്കുന്ന ഗ്രീന്‍ സോണിന്‍െറ ചുറ്റുമതിലുകള്‍ തകര്‍ത്താണ് ശിയാ അനുകൂലികള്‍ സമരത്തിനിറങ്ങിയത്. പ്രധാനമന്ത്രി ഹൈദര്‍ അബാദിക്കെതിരെ പ്രതിഷേധം മുഴക്കിയവര്‍ പാര്‍ലമെന്‍റിലത്തെിയ രണ്ടു സാമാജികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിച്ചു.
പാര്‍ലമെന്‍റിനകത്തുകയറിയവര്‍ മേശകള്‍ക്കു മുകളില്‍ കയറി ആഹ്ളാദനൃത്തം ചവിട്ടി. മണിക്കൂറുകള്‍ നീണ്ട സമരം പിന്നീട് സമരക്കാര്‍ സ്വയം പിരിഞ്ഞുപോയതോടെ അവസാനിച്ചു.
ശിയാ ആത്മീയ നേതാവായിരുന്ന മൂസ അല്‍ഖാദിമിന്‍െറ ചരമവാര്‍ഷിക ദിന ചടങ്ങുകളില്‍ പങ്കെടുക്കാനത്തെുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്‍െറ ഭാഗമായാണ് സമരം നിര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.