പാര്‍ലമെന്‍റില്‍ ഏറ്റുമുട്ടല്‍: എം.പി ആശുപത്രിയില്‍
text_fieldsകൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എം.പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്‍റ് രാജപക്സക്ക ് അനുവദിച്ച സൈന്യത്തെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് പ്രശ്നം ഉണ്ടായത്. ശ്രീലങ്കന്‍ മന്ത്രി ഫൊന്‍സേക സംഭവവുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞപ്പോഴാണ് ഭരണ-പ്രതിപക്ഷ എം.പിമാര്‍ ഏറ്റുമുട്ടിയത്. സൈന്യത്തെ പിന്‍വലിച്ച് പകരം പൊലീസിനെ നിയമിക്കണമെന്നാണ് ആവശ്യം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ കാരു ജയസൂര്യ പറഞ്ഞു. പരിക്കേറ്റ എം.പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.
വിസ ഇളവ്: ഇ.യു
ഉപകാരസ്മരണ
അങ്കാറ: ഇ.യു-തുര്‍ക്കി ധാരണയനുസരിച്ച് യൂറോപ്പിനെ ലക്ഷ്യം വെച്ച് ഗ്രീസിലത്തെിയ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ തയാറായ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയന്‍െറ ഉപകാരസ്മരണ. വിസയില്ലാതെ തുര്‍ക്കി പൗരന്മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപാധികളോടെ യൂറോപ്യന്‍ കമീഷന്‍ ഉടന്‍ അനുമതി നല്‍കുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന ഉന്നതതല യോഗത്തില്‍ അന്തിമ ധാരണ കൈവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.