ബംഗ്ളാദേശില്‍ ബുദ്ധിജീവികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വധഭീഷണി
text_fieldsധാക്ക: മതേതര-പുരോഗമന ചിന്താഗതി പുലര്‍ത്തുന്നവരെ കൂട്ടമായി കൊന്നൊടുക്കുന്നത് അനുസ്യൂതം തുടരവെ, രാജ്യത്ത് സര്‍വകലാശാല മേധാവിയും പത്രപ്രവര്‍ത്തകരും ഭരണകക്ഷി നേതാക്കളുമുള്‍പ്പെടെ 10 പേര്‍ക്ക് വധഭീഷണി. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ നാതോറിലെ പ്രസ്ക്ളബിലേക്കാണ് ആക്രമിസംഘം ഭീഷണി സന്ദേശം അയച്ചത്.
ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് എന്ന പേരിലാണ് 10 പേരെ വധിക്കുമെന്നു കാണിച്ച് ലഘുലേഖ പുറത്തിറക്കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. പട്ടികയിലുള്ളവര്‍ക്ക് സുരക്ഷ ശക്തമാക്കുകയും ചെയ്തു. രാജ്യത്ത് നിലവിലുള്ളത് ജനങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാറാണെന്നും ഖിലാഫത് സ്ഥാപിക്കുന്നതിന്‍െറ ഭാഗമായാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുന്നതെന്നുമാണ് സംഘത്തിന്‍െറ ന്യായീകരണം.
എന്നാല്‍, ഈ സംഘത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ളെന്ന് നാതോര്‍ പൊലീസ് മേധാവി ശ്യാമല്‍ കുമാര്‍ മുഖര്‍ജി പറഞ്ഞു. അതിനിടെ, രജ്ശാഹി സര്‍വകലാശാല കാമ്പസില്‍ പ്രഫ. രിസാഉുല്‍ കരീം സിദ്ദീഖിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ അണിനിരന്ന പ്രതിഷേധ റാലി നടത്തി. കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഏപ്രില്‍ 23നായിരുന്നു പ്രഫ. സിദ്ദീഖിയെ കൊലപ്പെടുത്തിയത്. അതിനുശേഷം വിദ്യാര്‍ഥികളും അധ്യാപകരും ക്ളാസുകള്‍ ബഹിഷ്കരിക്കുന്നത് തുടരുകയാണ്.
രാജ്യത്ത് മൂന്നു വര്‍ഷത്തിനിടെ മതേതര ചിന്താഗതി പുലര്‍ത്തുന്ന 30 പേരെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ബ്ളോഗര്‍മാര്‍, പുരോഗമനവാദികളായ ആക്ടിവിസ്റ്റുകള്‍, വിദേശികള്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരാണ് ആക്രമികളുടെ കൊലക്കത്തിക്ക് ഇരയാക്കപ്പെട്ടത്. കൂട്ടക്കൊലപാതകങ്ങളുടെ ഉത്തരവാദിത്തം അല്‍ഖാഇദയുടെ ബംഗ്ളാദേശ് ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
അതിനിടെ, പടിഞ്ഞാറന്‍ ബംഗ്ളാദേശില്‍ ക്രിസ്ത്യന്‍ കുടുംബത്തിന്‍െറ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രി വീട്ടുകാര്‍ ഉറങ്ങുമ്പോഴായിരുന്നു അജ്ഞാതസംഘത്തിന്‍െറ ആക്രമണം. സ്ഫോടനശബ്ദം കേട്ട് ഗ്രാമീണര്‍ സംഭവസ്ഥലത്ത് കുതിച്ചത്തെിയപ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കവര്‍ച്ചക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.