ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അധികാര വടംവലിയെന്ന്; നിഷേധിച്ച് ഷി ജിന്‍പിങ്
text_fieldsബര്‍ലിന്‍: ചൈനീസ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അകത്തുനിന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢാലോചകര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍െറ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഒൗദ്യോഗിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിലാണ് ഉപജാപക സംഘം സജീവമായത് പാര്‍ട്ടിയെ മാത്രമല്ല രാജ്യത്തിന്‍െറയും സുരക്ഷ അപായപ്പെടുത്തുകയാണെന്ന് മുന്നറിയിപ്പുള്ളത്.
തല മണലില്‍ പൂഴ്ത്തി ഇത്തരക്കാര്‍ ഇല്ളെന്നു നടിക്കുന്നതിനു പകരം നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപടികള്‍ വേണമെന്നും പ്രശ്നം അങ്ങനെ മാത്രമേ ഇല്ലാതാക്കാനാവൂ എന്നും പ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. 8.8 കോടി അംഗസംഖ്യയുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് അധികാരത്തര്‍ക്കം കൂടുതല്‍ രൂക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ പക്ഷേ, ഷി നിഷേധിച്ചു. ുന്‍ പ്രസിഡന്‍റ് ഹു ജിന്‍റാവോ, നിലവിലെ പ്രധാനമന്ത്രി ലി കെക്വിയാങ് എന്നിവര്‍ക്ക് മേല്‍ക്കൈയുള്ള പാര്‍ട്ടിയുടെ യുവജന വിഭാഗമായ കമ്യൂണിസ്റ്റ് യൂത്ത് ലീഗിന് കടിഞ്ഞാണിടാന്‍ ഷി ജിന്‍പിങ് നടത്തുന്ന ശ്രമങ്ങള്‍ ഇതിന്‍െറ ഭാഗമാണെന്ന് സൂചനയുണ്ട്. സംഘടനക്കുള്ള തുക ഒറ്റയടിക്ക് 50 ശതമാനമാണ് കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചത്.
രാജ്യത്ത് സൈന്യത്തിന്‍െറ പരമോന്നത നേതൃത്വം ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി കമാന്‍ഡര്‍ ഇന്‍ ചീഫ് പദവിയും അടുത്തിടെ ഷി ഏറ്റെടുത്തു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവി, സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ ചെയര്‍മാന്‍ എന്നിവ മാത്രമായിരുന്നു ഇതിനുമുമ്പ് ചൈനയിലെ ഭരണാധികാരികള്‍ വഹിച്ച തസ്തികകള്‍.
രാഷ്ട്രപിതാവ് മാവോ സേതൂങ് പോലും വഹിക്കാത്ത തസ്തിക പുതുതായി സൃഷ്ടിച്ച് സമഗ്രാധിപത്യം ഉറപ്പാക്കുന്നത് എതിരാളികളെ സമ്പൂര്‍ണമായി വരുതിയില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും സൂചനയുണ്ട്. മുഖപ്പത്രം പ്രസിദ്ധീകരിച്ച പ്രസംഗത്തില്‍ അഴിമതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത് ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ കുരുക്കാനുള്ള വാളായാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സൂ യോങ്കാങ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അടുത്തിടെ അഴിമതിയില്‍ കുരുങ്ങി അഴിയെണ്ണേണ്ടിവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.