ബി.ബി.സി സംഘത്തെ ഉത്തര കൊറിയ തടവിലാക്കി
text_fieldsപ്യോങ്യാങ്: രാജ്യത്തിന്‍െറ അന്തസ്സിനെ നിന്ദിച്ചെന്നാരോപിച്ച് ബി.ബി.സിയുടെ മൂന്നു മാധ്യമപ്രവര്‍ത്തകരെ ഉത്തര കൊറിയ തടവിലാക്കി. പിന്നീട് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു. വെള്ളിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകനായ റുപര്‍ട്ട് വിങ്ങര്‍ഫീല്‍ഡ്, പ്രോഗ്രാം പ്രൊഡ്യൂസര്‍ മരിയ ബൈറന്‍, കാമറമാന്‍ മാത്യു ഗൊദാര്‍ദ് എന്നിവരെ പിടിച്ചുവെച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് വിദേശ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിനാണ് തടവിലാക്കിയത്. തിങ്കളാഴ്ച ഇവരെ വിട്ടയച്ചതായി ബി.ബി.സി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
മൂന്നംഗ സംഘത്തില്‍ വിങ്ങര്‍ഫീല്‍ഡ് എത്തിയത് പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നില്ല. നൊബേല്‍ പുരസ്കാരത്തിനര്‍ഹരായവരെ കുറിച്ചുള്ള ഒരു പരിപാടി ചെയ്യാനാണ് അദ്ദേഹം വന്നത്. മടങ്ങാനായി വിമാനത്താവളത്തിലത്തെിയപ്പോള്‍ തടഞ്ഞുവെച്ച് പോദ്യംചെയ്യുകയകയിരുന്നു.
വാര്‍ത്തകള്‍ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുവെച്ചതെന്ന് ദേശീയ സമാധാന സമിതി സെക്രട്ടറി ജനറലായ ഓ റ്യോങ് ഇല്‍ പറഞ്ഞു. ഇവര്‍ രാജ്യത്തെ സംവിധാനങ്ങളെയും നേതൃത്വത്തെയുംപറ്റി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.