ഹിസ്ബുല്ല കമാന്‍ഡറെ ഇസ്രായേല്‍ കൊലപ്പെടുത്തി
text_fields
ബൈറൂത്: ഹിസ്ബുല്ല കമാന്‍ഡര്‍ മുസ്തഫ ബദ്റദ്ദീനെ (55) ഇസ്രായേല്‍ കൊലപ്പെടുത്തി. ഹിസ്ബുല്ലയുടെ ഉയര്‍ന്നപദവി വഹിച്ചിരുന്ന ബദ്റദ്ദീനെ സിറിയയില്‍വെച്ച് വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്.സിറിയയിലെ ഹിസ്ബുല്ലയുടെ സൈനികനീക്കങ്ങള്‍ക്കുള്ള മുഖ്യ കാരണക്കാരനെന്ന് അമേരിക്ക വിലയിരുത്തിയയാളാണ് ബദ്റദ്ദീന്‍. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു സിറിയയിലെ അദ്ദേഹത്തിന്‍െറ സൈനികനീക്കങ്ങള്‍.ചൊവ്വാഴ്ച രാത്രി ഡമസ്കസ് വിമാനത്താവളത്തിനടുത്തുള്ള ഹിസ്ബുല്ലയുടെ പ്രധാന കേന്ദ്രം ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനിടെയാണ് ബദ്റദ്ദീന്‍ കൊല്ലപ്പെട്ടത്.
സ്ഫോടനസ്ഥലത്തുനിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം വ്യോമാക്രമണമോ മിസൈലാക്രമണമോ പീരങ്കിയാക്രമണമോ ആണ് ഉണ്ടായതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.ഡമസ്കസിലെ ഹിസ്ബുല്ലയുടെ സൈനികതാവളം ലക്ഷ്യമാക്കിയുള്ളതാണ് ആക്രമണമെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ളെങ്കിലും ഇതിനുപിന്നില്‍ ഇസ്രായേലാവാനാണ് സാധ്യതയെന്നും ഹിസ്ബുല്ല നിരീക്ഷകന്‍ അലി റിസ്ക് പറഞ്ഞു. 2008ല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇമാദ് മുഗ്നിയയുടെ പിന്‍ഗാമിയായാണ് മുസ്തഫ ബദ്റദ്ദീനത്തെുന്നത്. ഈ ആക്രമണം ഹിസ്ബുല്ലയെ സിറിയയില്‍നിന്ന് പിന്നോട്ടടിപ്പിക്കില്ല. അവസാനംവരെ സിറിയയില്‍ ഇടപെടുമെന്നും റിസ്ക് പറഞ്ഞു.
ബദ്റദ്ദീന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലബനീസിലെ അല്‍ മയദീന്‍ ചാനല്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഇസ്രായേല്‍ ഇതുസംബന്ധിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാന്‍ താല്‍പര്യമില്ളെന്ന് ഇസ്രായേല്‍ സൈനികവക്താവ് അറിയിച്ചു. സിറിയയിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്കിടെ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രായേല്‍ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്.
2005ല്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റഫീക് അല്‍-ഹരീരിയെ കൊലപ്പെടുത്തിയെന്ന് യു.എന്‍ പ്രത്യേക ട്രൈബ്യൂണലും അമേരിക്കയും ആരോപിക്കുന്ന ഹിസ്ബുല്ല മുന്‍ സൈനിക കമാന്‍ഡര്‍ ഇമാദ് മുഗ്നിയയുടെ ഭാര്യാസഹോദരനാണ് ബദ്റദ്ദീന്‍. 1983ലെ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കുവൈത്ത് ബദ്റദ്ദീന് കഴുമരം വിധിച്ചിരുന്നു. എന്നാല്‍, 1990ല്‍ സദ്ദാം ഹുസൈന്‍െറ നേതൃത്വത്തില്‍ ഇറാഖ് നടത്തിയ അധിനിവേശത്തിനിടെ അദ്ദേഹം തടവില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.