ഇസ്രായേലുമായി ഗൂഢാലോചന: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് അറസ്റ്റില്‍
text_fieldsധാക്ക: ഇസ്രായേലുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവിനെ അറസ്റ്റ്ചെയ്തു. ബംഗ്ളാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി ജോയന്‍റ് സെക്രട്ടറി ജനറല്‍ അസ്ലം ചൗധരിയെയാണ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍വെച്ച് ഇസ്രായേല്‍ രാഷ്ട്രീയ ഉപദേഷ്ടാവുമായി അട്ടിമറിക്കായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അസ്ലം ചൗധരിക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ചിറ്റഗോങ്ങിലെ ബിസിനസുകാരനായ ചൗധരി ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
ബിസിനസിന്‍െറ ഭാഗമായാണ് ഇന്ത്യയില്‍വെച്ച് ഇസ്രായേല്‍ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ഇസ്രായേലുമായി ബംഗ്ളാദേശിന്‍െറ നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രായേലിലേക്ക് ബംഗ്ളാദേശ് പൗരന്മാര്‍ക്ക് യാത്രാനുമതിയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.