വധശിക്ഷയെ പിന്തുണച്ച് ഫിലിപ്പീന്‍സ് പ്രസിഡന്‍റ്
text_fieldsമനില: രാജ്യത്ത് വധശിക്ഷ പുന$സ്ഥാപിക്കുമെന്ന സൂചനയുമായി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റൊഡ്രിഗോ ദുതേര്‍തെയുടെ വാര്‍ത്താസമ്മേളനം. മയക്കുമരുന്ന് കടത്ത്, കൊള്ള, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയാന്‍ വധശിക്ഷകൊണ്ടു മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
2006ല്‍ പ്രസിഡന്‍റായിരുന്ന ഗ്ളോറിയ അരോയൊ രാജ്യത്ത് വധശിക്ഷ നിരോധിച്ചിരുന്നു. രാജ്യവികസനത്തിനും ക്ഷേമത്തിനുമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ലഹരിവസ്തുക്കളുടെ ഒഴുക്കു തടയാന്‍ ശക്തമായ നിയമം കൊണ്ടുവരുകയാണ് ലക്ഷ്യം. അതിന്‍െറ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവരെയും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെയും വെടിവെച്ചുകൊല്ലാന്‍ സൈനികര്‍ക്ക് അധികാരം നല്‍കുമെന്നും ദുതേര്‍ത് സൂചിപ്പിച്ചു. ദുതേര്‍ത് ജൂണ്‍ 30നാണ് അധികാരമേല്‍ക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.