കാന്‍ ഫിലിം ഫെസ്റ്റിവല്‍: സിംഗപ്പൂരിന്‍െറ വെള്ളിവെളിച്ചത്തില്‍ പാറിപ്പറന്ന് ‘യെല്ലോ ബേഡ്’
text_fieldsകൊയിന്‍സ്: ഇന്ത്യന്‍ വംശജനായ കെ. രാജഗോപാല്‍ സംവിധാനം ചെയ്ത ‘യെല്ളോ ബേഡ്’ എന്ന ഷോര്‍ട്ട് ഫിലിം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സിംഗപ്പൂരിന്‍െറ നഗര വീഥികളില്‍ അകപ്പെട്ട ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ കദനകഥ പറഞ്ഞാണ് ‘യെല്ളോ ബേഡ്’ പ്രേക്ഷക കൈയടി വാങ്ങിയത്. അനധികൃതമായി ചരക്കുകടത്തി എന്ന കുറ്റത്തിന് സിംഗപ്പൂര്‍ ജയിലിലകപ്പെടുന്ന യുവാവ് ശിക്ഷ പൂര്‍ത്തിയാക്കിയതിനു ശേഷം സ്വന്തം കുടുംബത്തെ അന്വേഷിച്ചിറങ്ങുകയും തുടര്‍ന്നുണ്ടാകുന്ന ദുരന്ത നിമിഷങ്ങള്‍ യാത്രക്കിടെ കണ്ടുമുട്ടിയ ലൈംഗിക തൊഴിലാളിയുമായി പങ്കുവെക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ജയിലില്‍നിന്ന് സ്വതന്ത്രനാക്കപ്പെട്ടെങ്കിലും സ്വന്തം അസ്തിത്വം തിരിച്ചുപിടിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളാണ് ഏറെ ആസ്വാദ്യകരമായി സംവിധായകന്‍ വരച്ചുകാട്ടുന്നത്. സിംഗപ്പൂരുകാരനായ ശിവകുമാര്‍ പാലകൃഷ്ണനാണ് സിനിമയിലെ നായകന്‍. ഇന്ത്യന്‍ താരം സീമാ ബിശ്വാസാണ് നായകന്‍െറ അമ്മയായി പ്രമുഖ വേഷത്തില്‍ അഭിനയിച്ചത്. ലൈംഗിക തൊഴിലാളിയായി ചൈനീസ് താരം ഹുമവാങ് ലൂവും അരങ്ങിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.