റോനു ചുഴലിക്കാറ്റ് ബംഗ്ളാദേശ് തീരത്ത് നാശംവിതച്ചു; 15 മരണം
text_fieldsധാക്ക: ബംഗ്ളാദേശ് തീരദേശത്ത് ശനിയാഴ്ച റോനു ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് 15 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ തീരദേശത്ത് ചില ഭാഗങ്ങളില്‍ കനത്ത പേമാരിയെ തുടര്‍ന്ന് കര കടലെടുത്തു. പതിനായിരത്തോളം ആളുകള്‍ പ്രാണരക്ഷാര്‍ഥം തീരദേശം വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്.
കിലോമീറ്ററുകളോളം വേഗത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ മേഖലകളെയും ബാരിസാല്‍-ചിറ്റഗോങ് ഭാഗങ്ങളെയും സാരമായി ബാധിച്ചു.
രാജ്യത്തിന്‍െറ ഭൂരിഭാഗം മേഖലകളിലും കനത്ത കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടായി. ഭോല ജില്ലയില്‍ നൂറോളം വീടുകള്‍ തകര്‍ത്ത കാറ്റിന്‍െറ ശക്തി വര്‍ധിച്ചുവരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഭോലയില്‍നിന്നുള്ള അമ്മയുടെയും കുഞ്ഞിന്‍െറയും മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇടതടവില്ലാത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ അമ്മയും കുട്ടിയും മരിച്ചു.
തെക്കുപടിഞ്ഞാറന്‍ നഗരമായ പട്ടുവഖലിയില്‍നിന്നാണ് അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്്. ചുഴലിക്കാറ്റില്‍പ്പെട്ട് ഉപസിലയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പട്ടുവഖലിയില്‍ മുന്നൂറോളം കുടുംബങ്ങള്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ചിറ്റഗോങ്ങിലെ ഷാ അമാനത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.