ഒബാമയുടെ സന്ദര്‍ശനം; വിമത പുരോഹിതനെ വിയറ്റ്നാം ജയില്‍മോചിതനാക്കി
text_fieldsബാങ്കോക്: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രമുഖ വിമത പുരോഹിതനെ വിയറ്റ്നാം ജയില്‍ മോചിതനാക്കി. ഞായറാഴ്ച രാജ്യത്തത്തെുന്ന ഒബാമയുടെ പ്രീതി പിടിച്ചുപറ്റുന്നതിനാണ് നടപടി. റെവ. ഗയയെന്‍ വാന്‍ ലൈയെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഹ്യൂ അതിരൂപത വെബ്സൈറ്റിലൂടെ അറിയിച്ചു. 70കാരനായ ലൈയുടെ അവശത നിറഞ്ഞ ചിത്രവും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ജയിലില്‍വെച്ച് നിരവധി രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രമായ വിയറ്റ്നാമില്‍ രാഷ്ട്രീയ-മത സ്വാതന്ത്ര്യം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ലൈക്ക് ദീര്‍ഘകാലം ജയില്‍വാസവും വീട്ടുതടങ്കലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. രാജ്യത്തിനെതിരെ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് 2007 മാര്‍ച്ച് മുതല്‍ എട്ടു വര്‍ഷം ജയിലിലടച്ചത്.
1977ല്‍ രാജ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റതിന്‍െറ രണ്ടാം വാര്‍ഷികത്തിലായിരുന്നു ആദ്യജയില്‍വാസം.
വിയറ്റ്നാമിന്‍െറ വിമതവേട്ട അമേരിക്കയുമായുള്ള നല്ല ബന്ധത്തിനു തടസ്സമായിരുന്നു. ആയുധ ഉപരോധം നീക്കുന്നതിനായി അമേരിക്കയെ പ്രീതിപ്പെടുത്തേണ്ടതും വിയറ്റ്നാമിന് അനിവാര്യമാണ്. മേഖലയില്‍ ചൈന അവകാശമുന്നയിക്കുന്ന ദക്ഷിണ ചൈനീസ് സമുദ്രത്തിന്‍െറ വിഷയത്തില്‍ വിയറ്റ്നാം അമേരിക്കയുമായി കൈകോര്‍ത്തിരുന്നു.
രാജ്യത്ത് കാത്തലിക് ചര്‍ച്ചുമായുള്ള സര്‍ക്കാറിന്‍െറ ബന്ധം എക്കാലത്തും മോശമായിരുന്നു. ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ വിയറ്റ്നാമിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകളാണ് കഴിഞ്ഞ മാസം ഒബാമക്ക് അപേക്ഷ നല്‍കിയത്. ലൈയെ മോചിപ്പിക്കാനുള്ള തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.