സിറിയയിലെ സര്‍ക്കാര്‍ ജയിലുകളില്‍ മരിച്ചത് 60,000 പേര്‍
text_fieldsഡമസ്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയിലെ സര്‍ക്കാര്‍ ജയിലുകളില്‍ അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 60,000 തടവുകാര്‍. ക്രൂരമായ പീഡനങ്ങള്‍,മനുഷത്വ രഹിതമായ സാഹചര്യങ്ങള്‍, മതിയായ ഭക്ഷണമോ, മരുന്നോ ലഭിക്കാത്തതുമാണ് മരണ നിരക്ക് ഇത്രയും വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് മനുഷ്യാവകാശ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിറിയന്‍ വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറയും സുരക്ഷാ വിഭാഗത്തിന്‍െറയും നിയന്ത്രണത്തിലുള്ളതും പീഡനങ്ങള്‍ക്ക് കുപ്രസിദ്ധവുമായ സെയ്ദ്നയ ജയിലിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തലസ്ഥാനത്ത് നിന്ന് 30 കി.മി അകലെയുള്ള രാജ്യത്തെ ഏറ്റവും വലിയ ജയിലായ ഇവിടെ 10,000 തടവുകാരാണുള്ളത്. സിറിയയിലെ ജയിലുകളില്‍ കഴിയുന്ന 110 കുട്ടികള്‍ ഉള്‍പ്പെടെ 14, 456പേരുടെ ലിസ്റ്റ് ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി കൗണ്‍സില്‍ പുറത്ത് വിട്ടിരുന്നു. തടവറകളില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ക്രൂര പീഡനമണ്് നടക്കുന്നതെന്ന് ഫെബ്രുവരിയില്‍ യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നുണ്ട്. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം പീഡനത്തിനിരയായി മരിച്ച 11,000 പേരുടെ 55,000പേരുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.