പോപ്പിന് സഹിഷ്ണുതയുടെ സന്ദേശം കൈമാറാന്‍ അല്‍ അസ്ഹര്‍ ഗ്രാന്‍റ് മുഫ്തി
text_fieldsകൈറോ: ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍റ് മുഫ്തി ശൈഖ് അഹ്മദ് അല്‍ ത്വയ്യിബ് സഹിഷ്ണുതയുടെ സന്ദേശം കൈമാറും. തിങ്കളാഴ്ച റോമിലാണ് ചരിത്രപരമായ കൂടിക്കാഴ്ച നടക്കുക. ലോക കത്തോലിക്കസഭയുടെ തലവനും ലോക മുസ്ലിംകളുടെ ഒരു പ്രധാനപണ്ഡിതനും തമ്മിലുള്ള കൂടിക്കാഴ്ച ഒരു പക്ഷേ, ആദ്യമായിരിക്കും.
പോപ്പിന്‍െറ മുസ്ലിംകളോടുള്ള മനോഭാവത്തില്‍ ആകൃഷ്ടനായാണ് ഗ്രാന്‍റ് മുഫ്തി അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചതെന്ന് മുഫ്തിയുടെ വക്താവ് പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമനുമായി ഗ്രാന്‍റ് മുഫ്തി ഏറെ അകല്‍ച്ചയിലായിരുന്നു.
ബെനഡിക്ഡ് മാര്‍പാപ്പ 2006ല്‍ മുസ്ലിംകളെ ആക്രമണങ്ങളുമായി ബന്ധിപ്പിച്ച് സംസാരിച്ചത് ഗ്രാന്‍റ് മുഫ്തിയെ പ്രകോപിപ്പിച്ചിരുന്നു.
യഥാര്‍ഥ ഇസ്ലാം കൈമാറുകയും തീവ്രവാദസംഘങ്ങളുടെ തെറ്റായ പ്രചാരണങ്ങള്‍ മൂലമുണ്ടായ തെറ്റിദ്ധാരണകള്‍ തിരുത്തുകയുമാണ് ഗ്രാന്‍റ് മുഫ്തിയുടെ സന്ദര്‍ശനത്തിന്‍െറ ലക്ഷ്യമെന്നും വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.