ഒബാമയുടെ വിയറ്റ്നാം സന്ദര്‍ശനം ഇന്ന്
text_fieldsഹാനോയ് /വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ വിയറ്റ്നാം സന്ദര്‍ശനം ഇന്നുമുതല്‍. തിങ്കളാഴ്ച ഒബാമ വിയറ്റ്നാമിലത്തെും. പ്രസിഡന്‍റായതിനുശേഷം ഒബാമ ആദ്യമായാണ് വിയറ്റ്നാം സന്ദര്‍ശിക്കുന്നത്. വിയറ്റ്നാം യുദ്ധത്തിന്‍െറ നാലുപതിറ്റാണ്ടിനു ശേഷം നടക്കുന്ന തന്ത്രപ്രധാന സന്ദര്‍ശനത്തില്‍ കമ്യൂണിസ്റ്റ് രാജ്യവുമായുള്ള സാമ്പത്തിക-പ്രതിരോധ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുമെന്നാണ് വിലയിരുത്തല്‍. പഴയകാല ശത്രുവിനെ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനായി സഹചാരിയാക്കിമാറ്റാനാണ് അമേരിക്കയുടെ നീക്കം. വിയറ്റ്നാമും യു.എസും തമ്മിലുള്ള ബന്ധത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഒബാമയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് റോയിട്ടേഴ്സിനോട് പറഞ്ഞു. വിയറ്റ്നാമിനുമേലുണ്ടായിരുന്ന 32 വര്‍ഷത്തെ ആയുധ ഉപരോധം നീക്കിയത് ചൈനയെ രോഷാകുലരാക്കിയിരുന്നു. ദക്ഷിണചൈനാകടലിലെ തര്‍ക്കമേഖലയിലെ യു.എസ് ഇടപെടല്‍ സംഘര്‍ഷത്തിനിടയാക്കിയ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങളുമായി കൂട്ടുകൂടുന്നതാണ് ചൈനക്ക് പിടിക്കാത്തത്.
എന്നാല്‍, ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. ദക്ഷിണ ചൈനാകടലിലെ തര്‍ക്കമേഖലയില്‍ വിയറ്റ്നാമുള്‍പ്പെടെയുള്ള രാജ്യങ്ങളും അവകാശവാദം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.