ഹിരോഷിമ ആണവാക്രമണം: മാപ്പു പറയില്ളെന്ന് ഒബാമ
text_fieldsടോക്യോ: രണ്ടാംലോക യുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തില്‍ ക്ഷമാപണം നടത്തില്ളെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ജപ്പാനിലെ ദേശീയ മാധ്യമസ്ഥാപനത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധ സമയത്ത് രാഷ്ട്ര നേതാക്കളും യുദ്ധനായകരും പല തീരുമാനങ്ങളൂം കൈക്കൊള്ളും. അതില്‍ മാപ്പു പറയേണ്ട കാര്യമില്ളെന്നും ഒബാമ വ്യക്തമാക്കി. ചോദ്യങ്ങള്‍ ചോദിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ചരിത്രകാരന്മാരുടെ കടമയാണ്. എന്നാല്‍, നേതാക്കള്‍ക്ക് കടുപ്പമേറിയ തീരുമാനങ്ങളെടുക്കേണ്ടിവരാറുണ്ട്, പ്രത്യേകിച്ചും യുദ്ധസമയത്ത്. ഏഴര വര്‍ഷം യു.എസ് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന ആളെന്ന നിലയില്‍ തനിക്ക് ഇക്കാര്യങ്ങര്‍ മനസ്സിലാകുമെന്നും ഒബാമ പറഞ്ഞു.
ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ അണുബോംബ് ആക്രമണത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ മാപ്പു പറയണമെന്ന് രണ്ടാം ലോക യുദ്ധത്തിന്‍റെ ഇരകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. 27ന് അദ്ദേഹം ഹിരോഷിമ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം ക്ഷമാപണം നടത്തിയേക്കുമെന്നും റിപ്പോട്ടുകളുണ്ടായിരുന്നു. 1945 ആഗസ്റ്റ് ആറിനാണ് 1,40,000 പേരുടെ മരണത്തിനിടയാക്കിയ അണുബോംബ് സ്ഫോടനം ഹിരോഷിമയില്‍ നടന്നത്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയിലും രണ്ടാമത്തെ അണുബോംബ് ആക്രണണം അമേരിക്ക നടത്തി. ഇവിടെ 74,000 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.