Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2016 11:34 PM GMT Updated On
date_range 6 April 2017 6:40 PM GMTഈജിപ്ഷ്യന്‍ വിമാനാപകടം: ശരീരഭാഗങ്ങള്‍ കണ്ടെടുത്തു
text_fieldsbookmark_border
കൈറോ: പാരിസില്‍നിന്ന് കൈറോയിലേക്കുള്ള യാത്രക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. വിമാനം തകര്‍ന്ന സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചതെന്ന് ഈജിപ്തിലെ ഫോറന്‍സിക് അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശരീരഭാഗങ്ങളുടെ തീരെ ചെറിയ 80ഓളം കഷണങ്ങളാണ് ലഭിച്ചത്. തലയുടെയോ കൈകളുടെയോ മുഴുവന്‍ ഭാഗങ്ങള്‍ ലഭിച്ചിട്ടില്ളെന്നും അധികൃതര്‍ വ്യക്തമാക്കി.ലഭിച്ചതില്‍ ഒന്ന് തലയുടെ ഇടതുഭാഗമാണ്. എന്നാല്‍ അപകടകാരണം അജ്ഞാതമായി തുടരുകയാണ്.
തീവ്രവാദ ആക്രമണമാണ് വിമാനം തകരാന്‍ കാരണമെന്ന ഉറച്ചവിശ്വാസത്തിലാണ് ഈജിപ്ഷ്യന്‍ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story