ചര്‍ച്ചക്കുള്ള നെതന്യാഹുവിന്‍െറ ആഹ്വാനം ഫലസ്തീന്‍ തള്ളി
text_fields
ജറൂസലം: പാരിസ് സമാധാന സമ്മേളനത്തിനു പകരമായി നേരിട്ട് അനുരഞ്ജന ചര്‍ച്ച നടത്താമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍െറ നിര്‍ദേശം ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹമദുല്ല തള്ളി.
ഫലസ്തീന്‍ വിഷയത്തില്‍ സമയം കൂടുതലെടുക്കാനുള്ള നെതന്യാഹുവിന്‍െറ തന്ത്രമാണിതെന്നും ഇത്തവണ അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് രക്ഷപ്പെടാനാവില്ളെന്നും ഹമദുല്ല പറഞ്ഞു. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കുന്നതിനാണ് ജൂണ്‍ മൂന്നിന് ലോകനേതാക്കള്‍ പാരിസില്‍ സമ്മേളിക്കുന്നത്.
ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ഫ്രാന്‍സിന്‍െറ സമാധാന പദ്ധതി സ്വാഗതംചെയ്തെങ്കിലും നെത
ന്യാഹു തള്ളിക്കളയുകയായിരുന്നു. പകരം, അബ്ബാസുമായി ചര്‍ച്ചക്ക് ഏതു നിമിഷവും തയാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇസ്രായേലിന്‍െറ അധിനിവേശം അവസാനിപ്പിക്കാന്‍ ഇരുരാഷ്ട്രങ്ങളുടെ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച അപര്യാപ്തമാണെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമാണെന്നുമാണ് ഫലസ്തീന്‍െറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.