വിയറ്റ്നാമിലെ തട്ടുകടയില്‍ താരമായി ഒബാമ
text_fieldsഹാനോയ്: ചെറിയൊരു പ്ളാസ്റ്റിക് സ്റ്റൂളിലിരുന്ന് വിയറ്റ്നാമികളുടെ പരമ്പരാഗത ഭക്ഷണമായ ബുന്‍ ച (തീയില്‍ വേവിച്ച മാംസളമായ പന്നിയിറച്ചിയും റൈസ് നൂഡ്ല്‍സും കുറച്ചു സോസും ഒരുപിടി ഒൗഷധയിലയും ചേര്‍ന്നാല്‍ ബുന്‍ ച യായി) ആസ്വദിച്ചു കഴിക്കുന്ന തിരക്കിലാണ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. വിലകുറഞ്ഞതെങ്കിലും (ആറു ഡോളറില്‍ കൂടില്ല) പോഷകസമ്പുഷട്മായ ആഹാരം.ഒബാമയുടെ തട്ടുകടപ്രേമം നന്നായറിയുന്ന പ്രശസ്ത ഷെഫ് ആന്‍റണി ബൂഡെയ്നും കൂട്ടിനുണ്ട്. കടയിലത്തെിയ ആരും ശ്രദ്ധിച്ചുപോലുമില്ല ആദ്യം അവരെ. സന്ദര്‍ശകന്‍െറ വില മനസ്സിലാക്കിയപ്പോള്‍ ഫോട്ടോയെടുക്കാനും ഭക്ഷണം കഴിക്കുന്നത് മൊബൈലില്‍ പകര്‍ത്താനും തിക്കുംതിരക്കുമായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഒബാമ സ്നേഹപൂര്‍വം വിലക്കി.
നിരവധി പേര്‍ക്ക് വിളമ്പിക്കൊടുത്തിട്ടുണ്ടെങ്കിലും ഒബാമയെ വിരുന്നൂട്ടുന്ന കാര്യം ഹാനോയിലെ തെരുവോരത്ത് തട്ടുകട നടത്തുന്ന ഗുയെന്‍ തീ ലീന്‍ എന്ന 54കാരി സ്വപ്നത്തില്‍പോലും ആലോചിച്ചിട്ടില്ല. തികച്ചും അപ്രതീക്ഷിത കാഴ്ചയായിരുന്നു അത്.
ഒച്ചയുണ്ടാക്കി സോസും കൂട്ടി ബുന്‍ ച കഴിക്കുന്ന ഒബാമ ഞെട്ടിച്ചുകളഞ്ഞു. അന്തംവിട്ടു നില്‍ക്കുന്നതിനിടെ ഒബാമക്കൊപ്പം ഒരു ഫോട്ടോ പോലും എടുക്കാന്‍ കഴിയാത്തതിന്‍െറ നിരാശയായിരുന്നു അവര്‍ക്ക്. എന്നാല്‍, ബൂഡെയന്‍ ഒബാമക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്‍െറ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ മറന്നില്ല. ഫോട്ടോക്ക് ആയിരക്കണക്കിന് കമന്‍റുകളും 120,000ത്തിലേറെ ലൈക്കുകളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.