ലോകത്തെ ആദ്യ വിമാനത്താവളം ഇറാഖിലെന്ന് മന്ത്രി
text_fieldsബഗ്ദാദ്: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പൗരാണിക സുമേറിയക്കാര്‍ ബഹിരാകാശ വാഹനത്തില്‍ പ്ളൂട്ടോയിലത്തെിയതായി ഇറാഖ് മന്ത്രിയുടെ അവകാശവാദം. 7000 വര്‍ഷങ്ങള്‍ക്കു മുമ്പ് മെസപ്പൊട്ടോമിയയില്‍ നിര്‍മിച്ച വിമാനത്താവളമാണ് ലോകത്തിലെ ആദ്യത്തെതെന്നും ഗതാഗത മന്ത്രി കസെം ഫിന്‍ജാന്‍ അവകാശപ്പെട്ടു. ബി.സി 5000ത്തിനുമുമ്പാണ് പ്രാചീന വിഭാഗങ്ങളിലൊന്നായ സുമേറിയക്കാര്‍ ബഹിരാകാശ പര്യവേക്ഷണത്തിനായി വിമാനത്താവളം നിര്‍മിച്ചത്.
അക്കാലത്ത് അവര്‍ പ്ളൂട്ടോ കണ്ടത്തെിയതായും ന്യൂ അറബ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. തെക്കന്‍ മെസപ്പൊട്ടോമിയയിലാണ് സുമേറിയക്കാര്‍ അധിവസിച്ചിരുന്നതെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഈ ഭാഗം ദക്ഷിണ ഇറാഖാണ്. ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി റഷ്യക്കാരനായ യൂറിഗഗാറിന്‍ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.